തിരുവനന്തപുരം: ഇന്നർ വീൽ ക്ളബ് ഒഫ് ട്രിവാൻഡ്രത്തിന്റെ ആഭിമുഖ്യത്തിൽ 17ന് സംഘടിപ്പിക്കുന്ന വിപണന മേള രാവിലെ 9.30ന് അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ബായി ഉദ്ഘാടനം ചെയ്യും.വൈകിട്ട് 5.30 വരെ ഹസൻ മരയ്ക്കാർ ഹാളിൽ നടക്കുന്ന മേളയിലെ ആദ്യ വില്പന പൂയം തിരുനാൾ ഗൗരി പാർവതി ബായി സ്വീകരിക്കും.ചാരിറ്റി പ്രവർത്തനങ്ങൾക്കായി ഫണ്ട് സമാഹരിക്കുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന മേളയിൽ ഫാൻസി ആഭരണങ്ങൾ, വിവിധ തരം പലഹാരങ്ങൾ ഉൾപ്പെടെയുള്ളവ ലഭ്യമാകും.