
വക്കം: കടയ്ക്കാവൂർ ജനമൈത്രി പൊലീസും കടയ്ക്കാവൂർ എസ്.എസ്.പി.ബി ഹൈസ്കൂളിലെ സ്റ്റുഡൻസ് പൊലീസ് കേഡറ്റും സംയുക്തമായി കവലയൂർ പാടശേഖരത്തിൽ കൊയ്ത്തുത്സവം നടത്തി.കടയ്ക്കാവൂർ പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ അജേഷ്.വി ഉദ്ഘാടനം ചെയ്തു.അസിസ്റ്റന്റ് അഗ്രികൾച്ചർ ഡയറക്ടർ പ്രേമവല്ലി.എം മുഖ്യപ്രഭാഷണം നടത്തി.മണമ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.നഹാസ് കൊയ്ത്ത് ഉത്സവ സന്ദേശം നൽകി.പ്രിൻസിപ്പൽ ദീപ.ആർ.ചന്ദ്രൻ,ഹെഡ്മാസ്റ്റർ വി.സുരേഷ്,മണമ്പൂർ കൃഷി ഓഫീസർ അനിൽ സി.എസ്,പി.ടി.എ ഭാരവാഹികളായ ബൈജു,അഡ്വക്കേറ്റ് റസൂൽ ഷാൻ,കവിത,പഞ്ചായത്ത് അംഗങ്ങളായ സുരേഷ്,റാഷിദ്,പാടശേഖരസമിതി അംഗങ്ങളായ സത്യൻ,സുരേന്ദ്രൻ,ബീറ്റ് ഓഫീസർ എ.എസ്.ഐ ജയപ്രസാദ്,സിവിൽ പൊലീസ് ഓഫീസർമാരായ ശ്രീഹരി.സുജിൽ,ശ്രീനാഥ്,എസ്.എസ്.പി.ബിഅദ്ധ്യാപകരായ വിനോദ്,അജിത തുടങ്ങിയവർ പങ്കെടുത്തു.