
കല്ലമ്പലം: ഋഷിമംഗലം കൃഷ്ണൻ നായർ ഫൗണ്ടേഷൻ പുരസ്കാരം മന്ത്രി ജെ.ചിഞ്ചു റാണിയിൽ നിന്ന് കവിയും അദ്ധ്യാപകനും സംസ്ഥാന ദേശീയ അവാർഡ് ജേതാവും ആറ്റിങ്ങൽ വലിയകുന്ന് ജയഭാരത് സ്കൂൾ ആൻഡ് പി.പി.ടി.ടി.ഐ പ്രിൻസിപ്പലുമായ എസ്.താണുവൻ ആചാരി ഏറ്റുവാങ്ങി. ഫൗണ്ടേഷൻ ചെയർമാൻ സോന എസ്.നായർ അദ്ധ്യക്ഷയായി. സി.കെ.ഹരിശ്ചന്ദ്രൻ എം.എൽ.എ, എം.വിൻസെന്റ് എം.എൽ.എ,നെയ്യാറ്റിൻകര മുനിസിപ്പൽ ചെയർമാൻ പി.കെ.രാജ്മോഹൻ, വാവാ സുരേഷ്, ഫൗണ്ടേഷൻ സെക്രട്ടറി സാബു കൃഷ്ണ തുടങ്ങിയവർ പങ്കെടുത്തു.