p

വിജയവാഡ (ആന്ധ്ര): ഇടതുപാർട്ടികളുടെ ഐക്യം ശക്തിപ്പെടുത്താനുള്ള കാഹളം മുഴക്കി സി.പി.ഐയുടെ ഇരുപത്തിനാലാമത് പാർട്ടി കോൺഗ്രസിന്റെ പ്രതിനിധി സമ്മേളനത്തിന് തുടക്കമായി.ആന്ധ്ര‌യിലെ വിജയവാഡ എസ്.എസ് കൺവെൻഷൻ ഹാളിൽ ( ഗുരുദാസ് ദാസ് ഗുപ്ത നഗർ) പാർട്ടി പതാകയ്ക്ക് പുറമേ ചരിത്രത്തിലാദ്യമായി ദേശീയ പതാകയും ഉയർത്തി.

മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവും സ്വാതന്ത്ര്യസമര സേനാനിയുമായ എതുകൂരി കൃഷ്ണമൂർത്തി ദേശീയപതാക ഉയർത്തിയതിന് പിന്നാലെ പ്രതിനിധികൾ ദേശീയഗാനം ആലപിച്ചതും ചരിത്രത്തിലാദ്യമായി. പിന്നാലെ മുൻ ജനറൽസെക്രട്ടറിയും മുതിർന്ന നേതാവുമായ എസ്. സുധാകർ റെഡ്ഢി പാർട്ടി പതാക ഉയർത്തി. വിപ്ലവഗാനവും മുഴങ്ങി.

ജനങ്ങളുടെ മൗലികാവകാശങ്ങൾ സംരക്ഷിക്കുന്നതിൽ ഇടതുപക്ഷത്തിന് ചരിത്രപരമായ ദൗത്യം നിർവഹിക്കാനുണ്ടെന്ന് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത ജനറൽസെക്രട്ടറി ഡി. രാജ പറഞ്ഞു. ഈ അസാധാരണമായ രാഷ്ട്രീയസാഹചര്യത്തിൽ ഇടത്ഐക്യം ശക്തിപ്പെടുത്താൻ ഇടതുപാർട്ടികൾ ഒരുമിച്ച് നീങ്ങണം. ഇടത് ഐക്യവും അതിലൂടെ എല്ലാ മതേതര, ജനാധിപത്യ, ദേശാഭിമാന ശക്തികളുടെ ഐക്യവും പ്രാവർത്തികമാക്കാനാണ് സി.പി.ഐ നിലകൊള്ളുന്നത്. കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ തത്വാധിഷ്ഠിതമായ ഏകീകരണത്തിനും രാജ ആഹ്വാനം ചെയ്തു.

സമ്മേളനത്തെ അഭിവാദ്യം ചെയ്ത സി.പി.എം ജനറൽസെക്രട്ടറി സീതാറാം യെച്ചൂരി ഇടതുപക്ഷത്തിന്റെ കരുത്ത് വർദ്ധിപ്പിക്കാൻ ആഹ്വാനം ചെയ്തെങ്കിലും കമ്മ്യൂണിസ്റ്റ് ഏകീകരണമെന്ന സി.പി.ഐ ആശയത്തോട് മൗനം പാലിച്ചു. രാജ്യത്തെ തകർക്കുന്ന ഹിന്ദുത്വ, തീവ്ര വലതുപക്ഷ ശക്തികളെ ഒറ്റപ്പെടുത്താൻ ഇടതുകക്ഷികൾ ഒരുമിച്ച് നിൽക്കണം. ഇടത്, മതേതര, ജനാധിപത്യ ഐക്യം ശക്തിപ്പെടുത്തണം. കേരളത്തിലെ ഇടത് സർക്കാരിന്റെ ബദൽമാതൃക എടുത്തുപറഞ്ഞ യെച്ചൂരി, ആർ.എസ്.എസ്- ബി.ജെ.പി ഭരണകൂടം കേരളസർക്കാരിനെ അസ്ഥിരപ്പെടുത്താൻ ശ്രമിക്കുകയാണെന്നും കുറ്റപ്പെടുത്തി.

യോജിച്ച ബഹുജനപോരാട്ടങ്ങളിലൂടെ വ്യത്യസ്ത പ്രതിപക്ഷപാർട്ടികളെ ചലനാത്മകമായി കോർത്തിണക്കി ഫാസിസ്റ്ര് ഭരണകൂടത്തെ ഒറ്റപ്പെടുത്തി പരാജയപ്പെടുത്തണമെന്ന് സി.പി.ഐ.എം.എൽ ജനറൽസെക്രട്ടറി ദീപാങ്കർ ഭട്ടാചാര്യ പറഞ്ഞു. ഐക്യത്തിന് ആഹ്വാനം ചെയ്യുന്നതിനൊപ്പം അത് യാഥാർത്ഥ്യമാക്കാനുള്ള സംഘടിതമായ പരിശ്രമവുമുണ്ടാകണമെന്ന് ഫോർവേഡ് ബ്ലോക്ക് നേതാവ് ജി. ദേവരാജൻ പറഞ്ഞു. അതിനായി വർഗ, ബഹുജനസംഘടനകളുടെ ഐക്യം ആദ്യം ശക്തിപ്പെടുത്തണമെന്നും പറഞ്ഞു.

സി.പി.ഐ ദേശീയ സെക്രട്ടേറിയറ്റംഗം കെ. നാരായണ അദ്ധ്യക്ഷത വഹിച്ചു. സമ്മേളനത്തിന്റെ പ്രസീഡിയം കമ്മിറ്റിയിൽ കേരള പ്രതിനിധിയായി രാജ്യസഭാംഗം പി. സന്തോഷിനെയും ഉൾപ്പെടുത്തിയിട്ടുണ്ട്. ദേശീയ സെക്രട്ടേറിയറ്റ്, നിർവാഹക സമിതി അംഗങ്ങളും പതിനാറ് വിദേശരാജ്യങ്ങളിൽ നിന്നെത്തിയ സൗഹാർദ്ദപ്രതിനിധികളും ഉദ്ഘാടനസമ്മേളനത്തിന് വേദിയിലുണ്ടായി. രക്തസാക്ഷി, അനുശോചന പ്രമേയാവതരണങ്ങളില്ലാതെ നേരിട്ട് ഉദ്ഘാടനച്ചടങ്ങിലേക്ക് കടക്കുന്നതും കാണാനായി. നാല് ദിവസത്തെ പ്രതിനിധി സമ്മേളനം ഉച്ചഭക്ഷണത്തിന് ശേഷം പുനരാരംഭിച്ചപ്പോൾ കരട് രാഷ്ട്രീയപ്രമേയവും രാഷ്ട്രീയവിശകലന റിപ്പോർട്ടും കരട് സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. ഇന്ന് മുതൽ പ്രതിനിധി ചർച്ചയാരംഭിക്കും. 18ന് പുതിയ നാഷണൽ കൗൺസിൽ, എക്സിക്യൂട്ടീവ്, ജനറൽസെക്രട്ടറി തിരഞ്ഞെടുപ്പുകൾ നടക്കും.

സി.​പി.​ഐ​ ​അം​ഗ​ത്വം​ ​പു​തു​ക്ക​ലിൽ
സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് ​അ​ല​സത

രാ​ഷ്ട്രീ​യ​ ​ലേ​ഖ​കൻ

​ ​സം​ഘ​ട​നാ​ ​റി​പ്പോ​ർ​ട്ടി​നൊ​പ്പം​ ​അം​ഗ​ത്വ​ക​ണ​ക്കി​ല്ല
​കേ​ന്ദ്ര​ ​സം​ഘ​ട​നാ​ ​സം​വി​ധാ​നം​ ​നി​ർ​ജ്ജീ​വം

വി​ജ​യ​വാ​ഡ​ ​(​ആ​ന്ധ്ര​)​ ​:​ ​പാ​ർ​ട്ടി​ ​അം​ഗ​ത്വം​ ​സം​ബ​ന്ധി​ച്ച​ ​ക​ഴി​ഞ്ഞ​ ​വ​ർ​ഷ​ത്തെ​ ​പൂ​ർ​ണ​ ​സ്ഥി​തി​വി​വ​ര​ ​റി​പ്പോ​ർ​ട്ടു​ക​ൾ​ ​സ​മ​ർ​പ്പി​ക്കു​ന്ന​തി​ൽ​ ​വി​വി​ധ​ ​സം​സ്ഥാ​ന​ ​കൗ​ൺ​സി​ലു​ക​ൾ​ ​വീ​ഴ്‌​ച​ ​വ​രു​ത്തി​യെ​ന്ന് ​സി.​പി.​ഐ​യു​ടെ​ ​ക​ര​ട് ​സം​ഘ​ട​നാ​ ​റി​പ്പോ​ർ​ട്ട്.​ ​ഇ​തേ​ത്തു​ട​ർ​ന്ന് ​പാ​ർ​ട്ടി​ ​കോ​ൺ​ഗ്ര​സി​ൽ​ ​അ​വ​ത​രി​പ്പി​ച്ച​ ​സം​ഘ​ട​നാ​ ​റി​പ്പോ​ർ​ട്ടി​നൊ​പ്പം​ ​അം​ഗ​ത്വ​ ​ചാ​ർ​ട്ട് ​സം​ബ​ന്ധി​ച്ച​ ​പൂ​ർ​ണ​ ​റി​പ്പോ​ർ​ട്ട് ​ഇ​ത്ത​വ​ണ​ ​അ​വ​ത​രി​പ്പി​ച്ചി​ല്ല.
അം​ഗ​ത്വം​ ​പു​തു​ക്ക​ലി​ൽ​ ​പ​ല​ ​സം​സ്ഥാ​ന​ങ്ങ​ളും​ ​അ​ല​സ​ത​ ​കാ​ട്ടു​ന്ന​ത് ​കേ​ന്ദ്ര,​​​ ​സം​സ്ഥാ​ന​ ​സം​ഘ​ട​നാ​സം​വി​ധാ​നം​ ​നി​ർ​ജീ​വ​മാ​യ​തി​നാ​ലാ​ണ്.​ ​പാ​ർ​ട്ടി​ ​ഭ​ര​ണ​ഘ​ട​ന​ ​അ​നു​ശാ​സി​ക്കു​ന്ന​ ​സ​മ​യ​പ​രി​ധി​യി​ൽ​ ​അം​ഗ​ത്വ​ ​ന​വീ​ക​ര​ണം​ ​എ​ല്ലാ​ ​ബ്രാ​ഞ്ചു​ക​ളും​ ​പൂ​ർ​ത്തി​യാ​ക്ക​ണം.​ ​ഇ​തി​ൽ​ ​പാ​ളി​ച്ച​യു​ണ്ടാ​യാ​ൽ​ ​വ്യ​തി​യാ​ന​ങ്ങ​ളു​ടെ​ ​വെ​ള്ള​ച്ചാ​ട്ടം​ ​ത​ന്നെ​ ​സൃ​ഷ്ടി​ക്കും.​ ​നാ​ല് ​ദേ​ശീ​യ​ ​നി​ർ​വാ​ഹ​ക​സ​മി​തി​ ​യോ​ഗ​ങ്ങ​ൾ​ക്കി​ട​യി​ലു​ള്ള​ ​സ​മ​യ​ത്ത് ​ഓ​രോ​ ​സം​സ്ഥാ​ന​ഘ​ട​ക​വും​ ​പാ​ർ​ട്ടി​യി​ലെ​ ​പു​തി​യ​ ​അം​ഗ​സം​ഖ്യ​യു​ടെ​ ​ക​ണ​ക്ക് ​കേ​ന്ദ്ര​ത്തി​ന് ​ന​ൽ​ക​ണം.​ ​ബ്രാ​ഞ്ചു​ക​ൾ​ ​വ​ർ​ഷ​ത്തി​ൽ​ ​ര​ണ്ടു​ത​വ​ണ​ ​കൂ​ടു​ക​യും​ ​ജ​ന​റ​ൽ​ബോ​ഡി​ ​ചേ​ർ​ന്ന് ​അം​ഗ​ത്വ​ ​ന​വീ​ക​ര​ണം​ ​ന​ട​പ്പാ​ക്കു​ക​യും​ ​വേ​ണം.
സാ​മൂ​ഹ്യ​ ​സ​ന്ന​ദ്ധ​ ​സേ​വ​ന​ങ്ങ​ളു​മാ​യി​ ​ജ​ന​ങ്ങ​ളി​ലേ​ക്കി​റ​ങ്ങാ​നു​ള്ള​ ​ജ​ന​സേ​വാ​ദ​ൾ​ ​പു​ന​രാ​രം​ഭി​ക്ക​ണ​മെ​ന്നും​ ​ഈ​ ​വോ​ള​ണ്ടി​യ​ർ​മാ​ക്ക് ​പ​രി​ശീ​ല​നം​ ​ന​ൽ​കാ​ൻ​ ​പാ​ർ​ട്ടി​ ​ഫ​ണ്ട് ​വി​നി​യോ​ഗി​ക്ക​ണ​മെ​ന്നും​ ​റി​പ്പോ​ർ​ട്ട് ​നി​ർ​ദ്ദേ​ശി​ച്ചു.

​ ​ഹി​ന്ദി​ ​ദി​ന​പ​ത്രം​ ​തു​ട​ങ്ങ​ണം

പ​തി​ന​ഞ്ചി​ലേ​റെ​ ​സം​സ്ഥാ​ന​ങ്ങ​ളി​ലെ​ ​എ​ൺ​പ​ത് ​കോ​ടി​യി​ൽ​ ​പ​രം​ ​ജ​ന​ങ്ങ​ളി​ൽ​ ​പാ​ർ​ട്ടി​ ​പ്ര​ചാ​ര​ണ​ത്തി​നാ​യി​ ​ഹി​ന്ദി​ ​ദി​ന​പ​ത്രം​ ​തു​ട​ങ്ങ​ണ​മെ​ന്ന് ​റി​പ്പോ​ർ​ട്ട് ​നി​ർ​ദ്ദേ​ശി​ക്കു​ന്നു.​ ​ഹി​ന്ദി​ ​മേ​ഖ​ല​യി​ൽ​ ​പു​രോ​ഗ​മ​ന​ ​ആ​ശ​യ​ ​പ്ര​ചാ​ര​ണ​ത്തി​ന് ​ഇ​ത് ​അ​നി​വാ​ര്യ​മാ​ണ്.​ ​പാ​ർ​ട്ടി​ ​സെ​ന്റ​ർ​ ​സ​മൂ​ഹ​മാ​ദ്ധ്യ​മ​ങ്ങ​ളി​ൽ​ ​കൂ​ടു​ത​ൽ​ ​സ​ജീ​വ​മാ​ക്ക​ണ​മെ​ന്നും​ ​നി​ർ​ദ്ദേ​ശ​മു​ണ്ട്.

തി​ര​ഞ്ഞെ​ടു​പ്പ് ​പ്ര​വ​ർ​ത്ത​ന​ങ്ങൾ
പ്രൊ​ഫ​ഷ​ണ​ലാ​വ​ണം​ ​:​സി.​പി.ഐ

സി.​പി.​ ​ശ്രീ​ഹ​ർ​ഷൻ

വി​ജ​യ​വാ​ഡ​ ​(​ആ​ന്ധ്ര​)​:​ ​തി​ര​ഞ്ഞെ​ടു​പ്പ് ​രാ​ഷ്ട്രീ​യ​ത്തി​ൽ​ ​കൂ​ടു​ത​ൽ​ ​നേ​ട്ട​മു​ണ്ടാ​ക്കാ​ൻ​ ​സി.​പി.​ഐ​യ്ക്ക് ​പ്രൊ​ഫ​ഷ​ണ​ൽ​ ​ഇ​ല​ക്‌​ഷ​ൻ​ ​മാ​നേ​ജ്മെ​ന്റ് ​സം​വി​ധാ​നം​ ​വേ​ണ​മെ​ന്നും​ ​അ​തി​നാ​വ​ശ്യ​മാ​യ​ ​സം​ഘ​ട​നാ​സെ​ൽ​ ​സം​വി​ധാ​നം​ ​പാ​ർ​ട്ടി​ ​അ​ഖി​ലേ​ന്ത്യാ​സെ​ന്റ​റി​ലും​ ​സം​സ്ഥാ​ന​ത​ല​ത്തി​ലും​ ​അ​ടി​യ​ന്ത​ര​മാ​യി​ ​രൂ​പീ​ക​രി​ക്ക​ണ​മെ​ന്നും​ ​ദേ​ശീ​യ​ ​സെ​ക്ര​ട്ടേ​റി​യ​റ്റം​ഗം​ ​അ​തു​ൽ​കു​മാ​ർ​ ​അ​ൻ​ജാ​ൻ​ ​പ്ര​തി​നി​ധി​സ​മ്മേ​ള​ന​ത്തി​ൽ​ ​അ​വ​ത​രി​പ്പി​ച്ച​ ​സം​ഘ​ട​നാ​റി​പ്പോ​ർ​ട്ടി​ൽ​ ​നി​ർ​ദ്ദേ​ശി​ച്ചു.
സെ​ല്ലി​ൽ​ ​ആ​ത്മാ​ർ​ത്ഥ​ത​യോ​ടെ​ ​പ്ര​വ​ർ​ത്തി​ക്കു​ന്ന​ ​സാ​ങ്കേ​തി​ക​ജ്ഞാ​ന​മു​ള്ള​വ​രു​ണ്ടാ​ക​ണം.
സം​ഘ​ട​നാ​ദൗ​ർ​ബ​ല്യം,​ ​ത​യ്യാ​റെ​ടു​പ്പി​ല്ലാ​യ്മ,​ ​മ​ത്സ​ര​ത്തെ​ ​ഗൗ​ര​വ​മാ​യി​ ​സ​മീ​പി​ക്കാ​ത്ത​ത്,​ ​ദു​ർ​ബ​ല​മാ​യ​ ​പ്ര​ചാ​ര​ണം,​ ​പ​ത്രി​കാ​സ​മ​ർ​പ്പ​ണ​ത്തി​ന്റെ​ ​അ​വ​സാ​ന​നാ​ളി​ൽ​ ​വ​ഴി​പാ​ടു​പോ​ലെ​ ​സ്ഥാ​നാ​ർ​ത്ഥി​യെ​ ​നി​ശ്ച​യി​ക്ക​ൽ​ ​എ​ന്നി​വ​യെ​ല്ലാം​ ​പോ​രാ​യ്മ​യാ​ണ്.
തി​ര​ഞ്ഞെ​ടു​പ്പും​ ​സീ​റ്റു​ക​ളും​ ​മാ​ത്ര​മ​ല്ല​ ​പാ​ർ​ട്ടി​യെ​ ​അ​ട​യാ​ള​പ്പെ​ടു​ത്തു​ന്ന​തെ​ങ്കി​ലും​ ​പാ​ർ​ല​മെ​ന്റ​റി​ ​ജ​നാ​ധി​പ​ത്യ​ ​സ​മ്പ്ര​ദാ​യ​ത്തി​ൽ​ ​വോ​ട്ടു​ക​ളും​ ​സീ​റ്റു​ക​ളും​ ​പാ​ർ​ട്ടി​യു​ടെ​ ​ബ​ഹു​ജ​ന​സ്വാ​ധീ​ന​ത്തി​ന്റെ​ ​സൂ​ച​ക​ങ്ങ​ളാ​ണ്.


വോ​ട്ടിം​ഗ് ​പാ​റ്റേ​ൺ​ ​അ​റി​യ​ണം
പ്ര​ച​ര​ണ​ ​ത​ന്ത്രം​ ​മെ​ന​യ​ണം

മ​ണ്ഡ​ല​ത്തി​ന്റെ​ ​ചാ​യ്‌​വ്,​ ​പ്ര​ചാ​ര​ണ​ ​വി​ഷ​യ​ങ്ങ​ൾ,​ ​സ്ത്രീ​ക​ളു​ടെ​യും​ ​യു​വാ​ക്ക​ളു​ടെ​യും​ ​ക​ർ​ഷ​ക​രു​ടെ​യും​ ​തൊ​ഴി​ലാ​ളി​ക​ളു​ടെ​യും​ ​മ​ദ്ധ്യ​വ​ർ​ഗ​ത്തി​ന്റെ​യും​ ​വി​വി​ധ​ ​സാ​മൂ​ഹ്യ​സം​ഘ​ങ്ങ​ളു​ടെ​യു​മെ​ല്ലാം​ ​വോ​ട്ടിം​ഗ് ​പാ​റ്റേ​ൺ​ ​എ​ന്നി​വ​യെ​ക്കു​റി​ച്ചെ​ല്ലാം​ ​അ​റി​യാ​ൻ​ ​മ​റ്റു​ ​പാ​ർ​ട്ടി​ക​ൾ​ക്കു​ള്ള​തു​പോ​ലെ​ ​തി​ര​ഞ്ഞെ​ടു​പ്പ് ​സെ​ൽ​ ​ഉ​ണ്ടാ​ക​ണം.
പ​ണ​ക്കൊ​ഴു​പ്പ്,​ ​മാ​ദ്ധ്യ​മ​ശ്ര​ദ്ധ,​ ​ജാ​തി,​ ​മ​ത​ ​ചാ​യ്‌​വു​ക​ൾ​ ​എ​ന്നി​വ​യൊ​ക്കെ​ ​നി​ര​ന്ത​രം​ ​ഈ​ ​സെ​ല്ലു​ക​ൾ​ ​നി​രീ​ക്ഷി​ച്ച് ​പ്ര​ചാ​ര​ണ​ത​ന്ത്ര​ങ്ങ​ൾ​ ​വി​ക​സി​പ്പി​ക്ക​ണം.​ ​ഡേ​റ്റാ​ബാ​ങ്കും​ ​തി​ര​ഞ്ഞെ​ടു​പ്പ് ​ച​രി​ത്ര​വു​മു​ൾ​പ്പെ​ടെ​ ​സെ​ൽ​ ​കൈ​കാ​ര്യം​ ​ചെ​യ്യ​ണം.
മ​ത്സ​രി​ക്കു​ന്ന​ ​മ​ണ്ഡ​ല​ങ്ങ​ളെ​പ്പ​റ്റി​ ​മു​ൻ​കൂ​ട്ടി​ ​പ​ഠി​ച്ച് ​സം​ഘ​ട​നാ​ ​മി​ക​വി​ലൂ​ടെ​യും​ ​പോ​രാ​ട്ട​ങ്ങ​ളി​ലൂ​ടെ​യു​മൊ​ക്കെ​ ​പ​ണ​ക്കൊ​ഴു​പ്പി​നെ​ ​മ​റി​ക​ട​ന്ന് ​നേ​ടി​യെ​ടു​ക്കാ​നാ​വ​ണം.
ഇ​ൻ​സാ​ഫ്,​ ​പ​ട്ടി​ക​ജാ​തി​-​വ​ർ​ഗ​ ​അ​വ​കാ​ശ​സം​ഘ​ട​ന​ക​ൾ​ ​എ​ന്നി​വ​യു​ണ്ടാ​ക്കി​ ​പു​തി​യ​ ​അ​ടി​ത്ത​റ​ ​കെ​ട്ടി​പ്പ​ടു​ക്ക​ണം.​ ​വ​ർ​ഗ​ ​ബ​ഹു​ജ​ന​സം​ഘ​ട​ന​ക​ൾ​ ​വ​ഴി​ ​സ​മ​യാ​സ​മ​യ​ങ്ങ​ളി​ൽ​ ​ആ​ഴ​ത്തി​ലു​ള്ള​ ​പ്ര​ചാ​ര​ണ​പ​രി​പാ​ടി​ക​ളു​ണ്ടാ​ക​ണം.
ഫ​ണ്ട് ​ശേ​ഖ​ര​ണ​വും​ ​വേ​ണം.​ ​കേ​ന്ദ്ര,​ ​സം​സ്ഥാ​ന​ ​കൗ​ൺ​സി​ലു​ക​ൾ​ക്ക് ​കീ​ഴി​ലെ​ ​ഇ​ല​ക്‌​ഷ​ൻ​ ​ഉ​പ​സ​മി​തി​ക​ളും​ ​വേ​ണം.​ ​ക​ഴു​ക​ൻ​ക​ണ്ണോ​ടെ​ ​പാ​ർ​ട്ടി​ ​കാ​ര്യ​ങ്ങ​ളെ​ ​നി​രീ​ക്ഷി​ച്ചു​കൊ​ണ്ടേ​യി​രി​ക്ക​ണം.