വർക്കല: ആർട്ടിഫിഷ്യൽ ഇന്റലിജൻസും റോബട്ടിക്സും തരംഗമായി മാറുമ്പോൾ സ്കൂൾ പഠനത്തോടൊപ്പം ചെറുന്നിയൂർ മാർത്തോമ്മാ സെൻട്രൽ സ്കൂളിലെ വിദ്യാർഥികൾക്ക് റോബട്ടിക്സ് പഠനവും സാദ്ധ്യമാകുന്ന തരത്തിൽ പുതിയ ലാബ് പ്രവർത്തനക്ഷമമാകുന്നു. കുട്ടികൾക്കുവേണ്ടി ചിട്ടപ്പെടുത്തിയ ലാബിൽ ഇന്റലിജൻസ് റോബട്ടിക്സ്, കോഡിംഗ്, ഇലക്ട്രോണിക് മെഷീൻ, ലേണിംഗ്, റാപ്പിഡ്, പ്രോട്ടോ ടൈപ്പിംഗ് തുടങ്ങിയ സാങ്കേതിക വിദ്യകളാണ് പഠിപ്പിക്കുന്നത്.
യു.എ.ഇ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന യൂണീക് വേൾഡ് റോബട്ടിക്സ്' എന്ന സ്ഥാപനത്തിൽ പഠനം പൂർത്തിയാക്കിയവരാണ് ഇതിന് നേതൃത്വം നൽകുന്നത്. സ്കൂളിലെ റോബട്ടിക്സും അനുബന്ധ വിഷയങ്ങളുടെ പഠനത്തോടൊപ്പം വിവിധ രാജ്യാന്തര മത്സരങ്ങൾ കൂടാതെ ഗൂഗിൾ, നാസ എന്നിവ സംഘടിപ്പിക്കുന്ന ഹാക്കത്തോണുകളിലും കുട്ടികൾ പങ്കെടുക്കുന്നുണ്ട്. സയൻസ്, ടെക്നോളജി, എൻജിനീയറിംഗ്, മാത്‌സ് വിഷയങ്ങളിൽ അമേരിക്ക ആസ്ഥാനമായ stem.org അക്രഡിറ്റേഷൻ കോഴ്സുകളും ലഭ്യമാക്കുന്നുണ്ട്. പദ്ധതിയുടെ ഉദ്ഘാടനം 17ന് വൈകിട്ട് 3ന് മന്ത്രി ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. സ്കൂൾ മാനേജർ ജോസഫ്മാർ ബർന്നബാസ് സമഗ്രഹൻ മെത്രപൊലീത്ത അദ്ധ്യക്ഷത വഹിക്കും. വി. ജോയി എം.എൽ.എ, ഒ. എസ്. അംബിക എം. എൽ. എ,ചെറുന്നിയൂർ പഞ്ചായത്ത് പ്രസിഡന്റ് എസ്. ശശികല,വർക്കല നഗര സഭ ചെയർമാൻ കെ എം ലാജി, യൂണിക് വേൾഡ്, റോബോട്ടിക്സ് വേൾഡ് സി. ഇ. ഒ, ബെൻസൺ തോമസ് ജോർജ്, ഭദ്രാസന സെക്രട്ടറി ജോർജ് എം. തോമസ്, പ്രിൻസിപ്പൽ ജിജോ പി. സണ്ണി, പി.ടി.എ പ്രസിഡന്റ് ഷെറിൻ സൈറസ്, വർക്കല ഡി.വൈ.എസ്. പി. പി. നിയാസ്, സ്കൂൾ സെക്രട്ടറി ജോർജ് എം. തോമസ്തുടങ്ങിയവർ സംസാരിക്കും.