കടയ്ക്കാവൂർ: എൻഡോസൽഫാൻ ദുരിതബാധിതരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് നിരാഹാര സത്യഗ്രഹം നടത്തുന്ന ദയഭായിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നിലയ്ക്കാമുക്കിൽ നിലാവിന്റെ പ്രവർത്തകർ ഒത്തുകൂടി.യോഗം കടയ്ക്കാവൂർ പഞ്ചായത്ത്‌ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബീന രാജീവ്‌ ഉദ്ഘാടനം ചെയ്തു. വക്കം ഗ്രാമപഞ്ചായത്ത്‌ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അരുൺ അദ്ധ്യക്ഷത വഹിച്ചു. സാന്ത്വനം പ്രസിഡന്റ്‌ വക്കം സജി, എ.കെ.നൗഷാദ്, വി.പി.സലിം, സന്തോഷ്‌, ജയൻ, വേണു, ഷിബു കടയ്ക്കാവൂർ തുടങ്ങിയവർ സംസാരിച്ചു. നിലാവ് ചെയർമാൻ ആർ.പ്രദീപ് നന്ദി പറഞ്ഞു.