adoor-prakash

തിരുവനന്തപുരം: രാജധാനി ഗ്രൂപ്പ് ഒഫ് ഇൻസ്റ്റിറ്റ്യൂഷന്റെ കീഴിലുള്ള രാജധാനി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് എൻജിനിയറിംഗ് ആൻഡ് ടെക്നോളജി, രാജധാനി പോളിടെക്‌നിക് കോളേജ്, രാജധാനി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് ടെക്നോളജി എന്നീ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുളള ഒന്നാംവർഷ വിദ്യാർത്ഥികളുടെ പ്രവേശനോത്സവം അടൂർ പ്രകാശ് എം.പി ഉദ്ഘാടനം ചെയ്‌തു. രാജധാനി ഗ്രൂപ്പ് ഒഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ചെയർമാൻ ഡോ. ബിജു രമേശ് അദ്ധ്യക്ഷത വഹിച്ചു. അറിവിന്റെ ദീപം ഏറ്റുവാങ്ങുന്നു എന്ന സങ്കൽപ്പത്തോടെ എഴുന്നൂറോളം വരുന്ന ഒന്നാം വർഷ വിദ്യാർത്ഥികൾ ദീപം തെളിച്ചു. പ്രിൻസിപ്പൽ ഡോ. സംഗീത ഷിബു, വൈസ് പ്രിൻസിപ്പൽ ഡോ.ബാലൻ, വൈസ് ചെയർമാൻ അജയ് കൃഷ്‌ണ പ്രകാശ്, അക്കാഡമിക് ഡയറക്‌ടർ മേഘ ബി. രമേശ്, ഹോട്ടൽ മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ട് പ്രിൻസിപ്പൽ ഡോ. മഹേഷ് കൃഷ്‌ണ, മെക്കാനിക്കൽ വിഭാഗം മേധാവി ഡോ. ബിന്ദു എസ്.എസ് എന്നിവർ സംസാരിച്ചു.