ആറ്റിങ്ങൽ: കിഴുവിലം ഗ്രാമപഞ്ചായത്തിലെ ജ്വാല,​ സ്ത്രീ പദവി പഠനം എന്നീ പ്രോജക്ടുകളിലേക്ക് കമ്മ്യൂണിറ്റി വിമെൻ ഫെസിലിറ്റേറ്റർ,​ഡേറ്റാ എന്യൂമറേറ്റർ എന്നീ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: വുമൺ സ്റ്റഡീസ് / ജൻഡർ സ്റ്റഡീസ്,​സോഷ്യൽ വർക്ക് (എം.എസ്.ഡബ്ലിയു)​,​സൈക്കോളജി,​സോഷ്യോളജി എന്നീ വിഷയത്തിലേതിലെങ്കിലും ബിരുദാനന്തര ബിരുദം. പ്രായപരിധി: 25നും 40നും മദ്ധ്യേ. ഡേറ്റാ എന്യൂമറേറ്റർ തസ്തികയിൽ അപേക്ഷിക്കുന്നവർ പ്ലസ്ടു പാസായിരിക്കണം. സ്വന്തമായി സ്മാർട്ട് ഫോൺ ഉണ്ടാവണം. പ്രായപരിധി: 18നും 45നും മദ്ധ്യേ.അപേക്ഷകൾ 18ന് വൈകിട്ട് 3നകം പഞ്ചായത്ത് ഓഫീസിൽ നൽകണം.