കല്ലമ്പലം: നാവായിക്കുളം ഗവ.ഹയർസെക്കൻഡറി സ്കൂൾ കലോത്സവത്തിന്റെ ഉദ്ഘാടനം പ്രിൻസിപ്പൽ എസ്.ജെ. ശ്രീകുമാർ നിർവഹിച്ചു.പി.ടി.എ പ്രസിഡന്റ് എം.ആർ.ഫൈസൽഖാൻ അദ്ധ്യക്ഷത വഹിച്ചു.എച്ച്.എം സിനി.എം.ഹല്ലാജ് സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കൺവീനർ ശ്രീജു.വി നന്ദിയും പറഞ്ഞു. മികച്ച ബാലതാരത്തിനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയ നിരഞ്ജൻ മുഖ്യാതിഥിയായി. വികസനസമിതി ചെയർമാൻ ബാലചന്ദ്രൻ.എസ്,അദ്ധ്യാപകൻ ലിജുകുമാർ.എസ്,സ്റ്റാഫ് സെക്രട്ടറി അബ്ദുൾ സലിം.എ,നാസിം.എസ്, നജീമുദ്ദീൻ,ലിനി,സനൽകുമാർ തുടങ്ങിയവർ പങ്കെടുത്തു.