election

തിരുവനന്തപുരം: കോൺഗ്രസ് അദ്ധ്യക്ഷ തിരഞ്ഞെടുപ്പിലേക്കുളള വോട്ടെടുപ്പ് സംസ്ഥാനത്ത് നാളെ രാവിലെ 10 മുതൽ വൈകിട്ട് 4 വരെ തിരുവനന്തപുരം ഇന്ദിരാഭവനിൽ നടക്കുമെന്ന് കെ.പി.സി.സി ജനറൽസെക്രട്ടറി ടി.യു. രാധാകൃഷ്‌ണൻ അറിയിച്ചു. തയ്യാറെടുപ്പുകൾ കെ.പി.സി.സിയിൽ പൂർത്തിയായി. സംഘടനാ തിരഞ്ഞെടുപ്പ് ചുമതലയുളള പ്രദേശ് റിട്ടേണിംഗ് ഓഫീസർ ജി. പരമേശ്വരയും, അസിസ്റ്റന്റ് പി.ആർ.ഒ വി.കെ.അറിവഴകനും മേൽനോട്ടം വഹിക്കും. വോട്ട് രേഖപ്പെടുത്താനുള്ള ഐ.ഡി കാർഡ് ഇതുവരെ വാങ്ങിയിട്ടില്ലാത്ത സമ്മതിദാന അവകാശമുള്ളവർ തിരിച്ചറിയൽ രേഖകൾ സമർപ്പിച്ച് വോട്ടെടുപ്പ് ദിവസം രാവിലെ 9 മുതൽ കെ.പി.സി.സി ഓഫീസിന്റെ മുന്നിലെ കൗണ്ടറിൽ നിന്ന് കൈപ്പറ്റണമെന്നും രാധാകൃഷ്‌ണൻ അറിയിച്ചു.