പാലോട്: മലയോര ഹൈവേ സ്ഥലമേറ്രെടുപ്പിൽ വ്യാപക ക്രമക്കേടെന്ന പരാതി ഉയർന്നതിനെത്തുടർന്ന് അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് സബ് കളക്ടർ. പെരിങ്ങമ്മല ഗാർഡർ സ്റ്റേഷൻ മുതലുള്ള റോഡിന്റെ വീതി വളരെ കുറവാണ്. 9 മീറ്റർ വീതിയോതു കൂടി ഇരുവശവും ഒന്നരമീറ്റർ വീതിയിൽ ഓട എന്നതാണ് പരസ്യമായി ലംഘിക്കപ്പെട്ടത്. റോഡ് നിർമ്മാണക്കാരുടെ നടപടിക്കെതിരെ യൂത്ത് കോൺഗ്രസ് പെരിങ്ങമ്മല മണ്ഡലം കമ്മറ്റിക്കുവേണ്ടി റസിയാ അൻസാർ സമർപ്പിച്ച പരാതിയിലാണ് സബ് കളക്ടർ നെടുമങ്ങാട് തഹസീൽദാരോട് അടിയന്തര റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. അഴിമതിക്കെതിരെ യൂത്ത് കോൺഗ്രസ് സമരം പ്രഖ്യാപിച്ചിരിക്കെയാണ് സബ് കളക്ടറുടെ നടപടി.