kp-haridasn

തിരുവനന്തപുരം: ഡോ.പല്പുവിന്റെ സ്മരണാർത്ഥം ഡോ.പി.പല്പു ഫൗണ്ടേഷൻ ഏർപ്പെടുത്തിയിട്ടുള്ള ഈ വർഷത്തെ അവാർഡിന് പ്രമുഖ ലാപ്രോസ്ക്കോപ്പിക് ശസ്ത്രക്രിയാ വിദഗ്ദ്ധൻ ഡോ.കെ.പി.ഹരിദാസ് അർഹനായി. 50,001 രൂപയും ഫലകവും പ്രശസ്തിപത്രവുമാണ് അവാർഡ്.

നവംബർ രണ്ടിന് പേട്ട ശ്രീനാരായണ ജന്മശതാബ്ദി സ്മാരക മന്ദിരത്തിൽ നടക്കുന്ന പല്പു ജന്മദിനാഘോഷ ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ അവാർഡ് സമർപ്പിക്കും. ചടങ്ങിൽ കേരളകൗമുദി ഡയറക്ടർ ശൈലജ രവി അദ്ധ്യക്ഷത വഹിക്കും. ഡോ.കെ.പി.ഹരിദാസ് വൈദ്യശാസ്ത്ര രംഗത്തും ജീവകാരുണ്യ മേഖലകളിലും നൽകിയ സംഭാവനകൾ പരിഗണിച്ചാണ് അവാർഡ് നൽകുന്നതെന്ന് ഫൗണ്ടേഷൻ പ്രസിഡന്റ് അഡ്വ.കെ സാംബശിവനും ജനറൽ സെക്രട്ടറി അമ്പലത്തറ ചന്ദ്രബാബുവും അറിയിച്ചു.

ശൈലജാ രവി ചെയർപേഴ്സണും ഡോ.എം.ചന്ദ്രദത്തൻ, ഡോ. പി.ചന്ദ്രമോഹൻ, അഡ്വ.കെ.സാംബശിവൻ എന്നിവർ അംഗങ്ങളുമായ കമ്മിറ്റിയാണ് അവാർഡ് ജേതാവിനെ തിരഞ്ഞെടുത്തത്.