vayalar-anusmaranam

വർക്കല: യുവകലാസാഹിതി വർക്കല മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന വയലാർ അനുസ്മരണം സംസ്ഥാന രക്ഷാധികാരി ഗീതാനസീർ ഉദ്ഘാടനം ചെയ്തു. ജില്ലാഎക്സിക്യൂട്ടീവ് അംഗം ചെറുന്നിയൂർ ബാബു അദ്ധ്യക്ഷത വഹിച്ചു. ഡോ.ബി.ഭുവനേന്ദ്രൻ വയലാർ അനുസ്മരണ പ്രഭാഷണം നടത്തി. ഷീലാ രാഹുലൻ, മഹേഷ് മാണിക്യം, അഡ്വ. നന്ദകുമാർ, മണിലാൽ, ഷിജു അരവിന്ദൻ, മുബാറക് റാവുത്തർ, രാജൻ ആറ്റിങ്ങൽ എന്നിവർ സംസാരിച്ചു. ഷോണി ജി.ചിറവിള സ്വാഗതവും അയിരൂർ സുജാതൻ നന്ദിയും പറഞ്ഞു. വയലാർ കവിതകളുടെ ആലാപനവും ഗാനസന്ധ്യയും നടന്നു. യുവകലാസാഹിതി വർക്കല മണ്ഡലം ഭാരവാഹികളായി ഷോണി ജി.ചിറവിള (പ്രസിഡന്റ്), ചെറുന്നിയൂർ സിന്ധു (വൈസ് പ്രസിഡന്റ്), അയിരൂർ കെ.സുജാതൻ (സെക്രട്ടറി), അഡ്വ.ഫാത്തിമ (ജോയിന്റ് സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.