squad

തി​രു​വ​ന​ന്ത​പു​രം​:​ ​മ​ണ്ണി​ന​ടി​യി​ൽ​ 40​അ​ടി​ ​താ​ഴ്ച​യി​ൽ​ ​വ​രെ​ ​കു​ഴി​ച്ചി​ട്ട​ ​മൃ​ത​ദേ​ഹ​ങ്ങ​ളും​ ​അ​വ​ശി​ഷ്ട​ങ്ങ​ളും​ ​ക​ണ്ടെ​ത്താ​ൻ​ ​ക​ഴി​വു​ള്ള​ ​ബ​ൽ​ജി​യം​ ​മ​ലി​നോ​യി​സ് ​എ​ന്ന​യി​നം​ ​നാ​യ്ക്ക​ളെ​യാ​ണ് ​ഇ​ന്ന​ലെ​ ​ഇ​ല​ന്തൂ​രി​ലെ​ ​ഇ​ര​ട്ട​ ​ന​ര​ബ​ലി​ ​ന​ട​ന്ന​ ​വീ​ട്ടി​ൽ​ ​കൂ​ടു​ത​ൽ​ ​മൃ​ത​ദേ​ഹ​ങ്ങ​ൾ​ ​ക​ണ്ടെ​ത്താ​ൻ​ ​പൊ​ലീ​സ് ​എ​ത്തി​ച്ച​ത്.​ഈ​യി​ന​ത്തി​ലെ​ 36​നാ​യ്ക്ക​ൾ​ ​പൊ​ലീ​സ് ​ഡോ​ഗ് ​സ്‌​ക്വാ​ഡി​ലു​ണ്ട്.​അ​തി​ലെ​ ​മാ​യ,​മ​ർ​ഫി​ ​എ​ന്നീ​ ​നാ​യ്ക്ക​ളെ​യാ​ണ് ​ഇ​ല​ന്തൂ​രി​ലെ​ത്തി​ച്ച​ത്. ഡോഗ് സ്ക്വാഡിന്റെ വാനിൽ നിന്ന് ഇറങ്ങിയ നായ്ക്കൾ ഭഗവൽ സിംഗിന്റെ തിരുമ്മൽ കേന്ദ്രത്തിന് സമീപമുള്ള കാടു പിടിച്ച പറമ്പിലേക്കാണ് ഓടിയത്. നായ്ക്കൾ ഏറെനേരം മണം പിടിച്ച് നിന്ന സ്ഥലങ്ങൾ അടയാളപ്പെടുത്തിയിട്ടുണ്ട്.
2020​ ​മാ​ർ​ച്ചി​ലാ​ണ് ​ഇ​വ​ർ​ ​സേ​ന​യി​ലെ​ത്തി​യ​ത്.​തൃ​ശൂ​രി​ലെ​ ​പൊ​ലീ​സ് ​അ​ക്കാ​ഡ​മി​യി​ലാ​ണ് ​മാ​യ​ ​എ​ന്ന് ​വി​ളി​പ്പേ​രു​ള്ള​ ​ലി​ല്ലി​യും​ ​മ​ർ​ഫി​യും​ ​പ​രി​ശീ​ല​നം​ ​നേ​ടി​യ​ത്.​ഇ​വ​ർ​ക്ക് ​മ​ണ്ണി​ന​ടി​യി​ലെ​ ​മൃ​ത​ദേ​ഹ​ങ്ങ​ൾ​ ​ക​ണ്ടെ​ത്തു​ന്ന​തി​ന് ​വി​ദ​ഗ്ദ്ധ​ ​പ​രി​ശീ​ല​നം​ ​ല​ഭി​ച്ചി​ട്ടു​ണ്ട്.​പെ​ട്ടി​മു​ടി​യി​ലെ​ ​ഉ​രു​ൾ​പൊ​ട്ട​ൽ​ ​ദു​ര​ന്ത​ത്തി​ൽ​ ​എ​ട്ട് ​മൃ​ത​ദേ​ഹ​ങ്ങ​ൾ​ ​ക​ണ്ടെ​ത്തി​യ​ത് ​മാ​യ​യാ​ണ്.​കൊ​ക്ക​യാ​റി​ലെ​ ​ഉ​രു​ൾ​പൊ​ട്ട​ൽ​ ​മേ​ഖ​ല​യി​ൽ​ ​നാ​ല് ​മൃ​ദേ​ഹ​ങ്ങ​ൾ​ ​മാ​യ​യും​ ​മ​ർ​ഫി​യും​ ​ചേ​ർ​ന്നാ​ണ് ​ക​ണ്ടെ​ത്തി​യ​ത്. പി.​പ്ര​ഭാ​തും​ ​ബോ​ണി​ ​ബാ​ബു​വു​മാ​ണ് ​മാ​യ​യു​ടെ​ ​പ​രി​ശീ​ല​ക​ർ.​ജോ​ർ​ജ് ​മാ​നു​വ​ലും​ ​നി​ഖി​ൽ​ ​കൃ​ഷ്ണ​യു​മാ​ണ് ​മ​ർ​ഫി​യെ​ ​പ​രി​ശീ​ലി​പ്പി​ക്കു​ന്ന​ത്.

ബ​ൽ​ജി​യം​ ​മ​ലി​നോ​യി​സ്

l വി​ശ്ര​മ​മി​ല്ലാ​തെ​ ​മ​ണി​ക്കൂ​റു​ക​ളോ​ളം​ ​ജോ​ലി​ ​ചെ​യ്യു​ന്ന​ ​ബ​ൽ​ജി​യം​ ​മ​ലി​നോ​യി​സ് ​നാ​യ്ക്ക​ൾ​ ​ഊ​ർ​ജ്ജ്വ​സ്വ​ല​ത​യി​ലും​ ​ബു​ദ്ധി​യി​ലും​ ​ഏ​റെ​ ​മു​ന്നി​ലാ​ണ്.​
l ഈ​ ​ഇ​ന​ത്തി​ലെ​ 36​ ​നാ​യ്ക്ക​ളി​ൽ​ 17​എ​ണ്ണം​ ​കൊ​ല​പാ​ത​കം,​മോ​ഷ​ണം​ ​എ​ന്നി​വ​ ​തെ​ളി​യി​ക്കാ​നു​ള്ള​ ​ട്രാ​ക്ക​ർ​ ​ഇ​ന​ത്തി​ലേ​താ​ണ്.
l 13​എ​ണ്ണം​ ​സ്‌​ഫോ​ട​ക​ ​വ​സ്തു​ക്ക​ൾ​ ​ക​ണ്ടെ​ത്താ​നും​ ​മൂ​ന്നെ​ണ്ണം​ ​മ​യ​ക്കു​മ​രു​ന്ന് ​ക​ണ്ടെ​ത്താ​നും​ ​പ​രി​ശീ​ല​നം​ ​നേ​ടി​യ​വ​രാ​ണ്.
​l മാ​യ​യ്ക്കും​ ​മ​ർ​ഫി​ക്കും​ ​പു​റ​മേ​ ​എ​യ്ഞ്ച​ൽ​ ​എ​ന്ന​ ​നാ​യ​യും​ ​മൃ​ത​ദേ​ഹം​ ​ക​ണ്ടെ​ത്താ​ൻ​ ​പ​രി​ശീ​ല​നം​ ​നേ​ടി​യി​ട്ടു​ണ്ട്.​
l കേരള പൊലീസി​ന് ​ 26​ ​ഡോ​ഗ് ​സ്‌​ക്വാ​ഡു​ക​ളു​ണ്ട്.​