
ഉദിയൻകുളങ്ങര: ഇരു വൃക്കകളും തകരാറിലായ യുവാവ് സുമനസുകളുടെ സഹായം തേടുന്നു. വട്ടവിള ഈഴക്കോണം വരവ് പൊറ്റ സുരേഷ് ഭവനിൽ സുരേഷ്.ആർ (47) ആണ് ചികിത്സയ്ക്കായി സുമനസുകളുടെ കനിവ് തേടുന്നത്. പതിനാറും, പന്ത്രണ്ടും വയസുള്ള പെൺകുട്ടികളും ഭാര്യ കവിതയും അടങ്ങുന്നതാണ് സുരേഷിന്റെ കുടുംബം. ഇപ്പോൾ ആഴ്ചയിൽ രണ്ട് ദിവസം ഡയാലിസിസ് ചെയ്യുന്നുണ്ട്. ഇതിനിടയിൽ വാൽവുകൾ അടഞ്ഞതിനെ തുടർന്ന് അടിയന്തര ഹൃദയ ശസ്ത്രക്രിയും നടത്തി. അടിയന്തരമായി ഇരുവൃക്കക്കളും മാറ്റിവയ്ക്കണമെന്നും ഇതിന് 30 ലക്ഷം രൂപ വേണ്ടി വരുമെന്ന് ഡോക്ടർമ്മാർ നിർദേശിച്ചതായി കുടുംബം പറയുന്നു. കൊച്ചി മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലിലാണ് സുരേഷിനെ ചികിത്സിക്കുന്നത്.
തുടർ ചികിത്സയ്ക്ക് യാതൊരു ഗതിയുമില്ലാത്ത കുടുംബം പലപ്പോഴും മരുന്ന് വാങ്ങുന്നതും മുടങ്ങും. അഞ്ച് സെന്റ് വസ്തുവും ഒരു വീടും മാത്രമാണ് ആകെയുള്ള സമ്പാദ്യം. കെട്ടിട നിർമ്മാണ തൊഴിലാളിയായിരുന്നു സുരേഷ്. കഴിഞ്ഞ മാർച്ച് മുതൽ ഡയാലിസിസ് നടത്തുന്നുണ്ടെങ്കിലും കഴിഞ്ഞ ദിവസത്തെ പരിശോധനയ്ക്ക് ശേഷം ആഴ്ചയിൽ മൂന്ന് ഡയാലിസിസ് വേണമെന്ന് ഡോക്ടർ നിർദ്ദേശിച്ചിട്ടുണ്ട്. സുരേഷിന്റെ പേരിൽ ഉദിയൻകുളങ്ങര കേരള ഗ്രാമീൻബാങ്കിൽ ഒരു അക്കൗണ്ട് തുറന്നിട്ടുണ്ട്. സുരേഷ് ആർ. അക്കൗണ്ട് നമ്പർ: 40348101088157. ഐ.എഫ്.എസ്.സി കോഡ്: KL GB0040348. വിളിക്കേണ്ട നമ്പർ: 9995658771. ഗുഗിൾപേ നമ്പർ : 7356958171.