വിഴിഞ്ഞം: പുലിമുട്ട് നിർമ്മാണ സ്ഥലത്ത് ക്രെയിൻ പ്രവർത്തിപ്പിക്കാനുള്ള ശ്രമം മത്സ്യത്തൊഴിലാളികളും വൈദികരുമെത്തി തടഞ്ഞു. ഉന്നത അധികൃതരെത്തി പ്രതിഷേധക്കാരുമായി ചർച്ച നടത്തി സംഘർഷാവസ്ഥ ഒഴിവാക്കി. പദ്ധതി പ്രദേശത്ത് നിർമ്മാണ ജോലികൾ നടത്താനുള്ള ശ്രമം കഴിഞ്ഞ ദിവസവും സമരക്കാർ തടഞ്ഞിരുന്നു.

സംവാദത്തിന് തയ്യാറെന്ന്

വിഴിഞ്ഞം ഇടവക വികാരി

സമാധാനപരമായ ആശയ സംവാദത്തിന് മത്സ്യത്തൊഴിലാളികൾ തയ്യാറാണെന്ന് ഫാ. മെൽക്കൺ പറഞ്ഞു. ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ വിഴിഞ്ഞം തുറമുഖ കവാടത്തിൽ നടക്കുന്ന സമരത്തോടനുബന്ധിച്ച് ഇന്നലത്തെ ഉപവാസം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമാധനത്തിന്റെ പാതയിലുള്ള സമരം തുടരുമെന്നും ഫാ. മെൽക്കൺ പറഞ്ഞു.