
തിരുവനന്തപുരം: ഇലക്ട്രിസിറ്റി എംപ്ലോയീസ് ഫെഡറേഷൻ ഒഫ് ഇന്ത്യ ഭാരവാഹികളായി എളമരം കരീം എം.പി(പ്രസിഡന്റ് ), പ്രശാന്തോ നന്ദി ചൗധരി( ജനറൽ സെക്രട്ടറി) സ്വദേശ് ദേവ്രോയ് (വർക്കിംഗ് പ്രസിഡന്റ് )എസ്. രാജേന്ദ്രൻ (ട്രഷറർ) എന്നിവരെ ചണ്ഡിഗഡിൽ ചേർന്ന ഒൻപതാമത് ദേശീയ സമ്മേളനം തിരഞ്ഞെടുത്തു. വൈസ് പ്രസിഡന്റുമാരായി കെ. ഒ ഹബീബ്, എസ് ഹരിലാൽ, ദീപ കെ രാജൻ എന്നിവരെയും സെക്രട്ടറിമാരായി സി.ഉണ്ണികൃഷ്ണൻ, എം ജി സുരേഷ് കുമാർ എന്നിവരെയും തിരഞ്ഞെടുത്തു.