തിരുവനന്തപുരം: വലിയമലയിലുള്ള ഐ.എസ്.ആർ.ഒയുടെ ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റംസ് സെന്ററിൽ നടന്നുവന്ന ത്രിദിന എൻജിനിയേഴ്സ് കോൺക്ലേവ് സമാപിച്ചു. ഡി.ആർ.ഡി.ഒയുടെ മുൻ ഡയറക്ടർ ജനറലും മുഖ്യപ്രതിരോധ ഉപദേഷ്ടാവും നിലവിൽ നീതി ആയോഗ് അംഗവുമായ ഡോ. വി.കെ. സാരസ്വത് മുഖ്യാതിഥിയായിരുന്നു.

ബഹിരാകാശം രാഷ്ട്രപുരോഗതിക്ക്, നിർമ്മാണ രംഗത്ത് ഇന്ത്യയെ ഒരു ആഗോള കേന്ദ്രമാക്കുക എന്നീ രണ്ട് മുഖ്യ പ്രമേയങ്ങളെ സംബന്ധിച്ച് കോൺക്ലേവിൽ ഉയർന്നു വന്ന നിർദ്ദേശങ്ങൾ തീം കോഓർഡിനേറ്റർമാരായിരുന്ന നാഷണൽ റിമോട്ട് സെൻസിംഗ് സെന്ററിന്റെ ഡയറക്ടർ ഡോ.പ്രകാശ് ചൗഹാൻ, ലാർസൻ ആൻഡ് ട്യൂബറോയുടെ എക്സിക്യുട്ടീവ് വൈസ് പ്രസിഡന്റ് അരുൺ ടി.രാമചന്ദാനി എന്നിവർ സമാപന സമ്മേളനത്തിൽ അവതരിപ്പിച്ചു. ഐ.എസ്.ആർ.ഒ ചെയർമാൻ എസ്. സോമനാഥ് അദ്ധ്യക്ഷനായിരുന്നു. നാഷണൽ എൻജിനിയേഴ്സ് അക്കാഡമി പ്രസിഡന്റ് പ്രൊഫ. ഇന്ദ്രനീൽ മന്ന, എൽ.പി.എസ്.സി ഡയറക്ടറും സംഘാടക സമിതി ചെയർമാനുമായ ഡോ. വി. നാരായണൻ എന്നിവർ സംസാരിച്ചു.