kerala-university

തിരുവനന്തപുരം: കേരള സർവകലാശാല ജൂലായിൽ നടത്തിയ എം.ഫിൽ എൻവയോൺമെന്റൽ സയൻസ് 2020- 21 ബാച്ച് (സി.എസ്.എസ്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

 26 മുതൽ തുടങ്ങാനിരുന്ന നാലാംസെമസ്റ്റർ ബി.എസ്‌സി സി.ബി.സി.എസ്.എസ് (റെഗുലർ- 2020 അഡ്മിഷൻ, ഇംപ്രൂവ്‌മെന്റ്- 2019 അഡ്മിഷൻ, സപ്ലിമെന്ററി- 2018, 2017, 2016 അഡ്മിഷൻ, മേഴ്സിചാൻസ്- 2015, 2014, 2013 അഡ്മിഷൻ), ആഗസ്റ്റ് 2022 പരീക്ഷയുടെ കോംപ്ലിമെന്ററി കമ്പ്യൂട്ടർ സയൻസ് (ബി.എസ്‌സി മാത്തമാറ്റിക്സ്, ബി.എസ്‌സി സ്റ്റാറ്റിസ്റ്റിക്സ്, ബി.എസ്‌സി ഫിസിക്സ് വിത്ത് മെഷീൻ ലേണിംഗ്) എന്നിവയുടെ പ്രാക്ടിക്കൽ മാറ്റിവച്ചു.

 ആഗസ്റ്റിൽ നടത്തിയ മൂന്നാം സെമസ്റ്റർ ബി.എഡ് സ്‌പെഷ്യൽ എഡ്യൂക്കേഷൻ (ഐ.ഡി) ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

 17,18,19 തീയതികളിൽ ആരംഭിക്കുന്ന അഞ്ച്, മൂന്ന്, ഒന്ന് സെമസ്റ്റർ ബാച്ചിലർ ഒഫ് ഡിസൈൻ (ബി. ഡെസ്‌) പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ.

 നാലാം സെമസ്റ്റർ ബി.എഡ് പരീക്ഷ (ഒക്‌ടോബർ 2022- 2015 സ്‌കീം മേഴ്സിചാൻസ്/ സപ്ലിമെന്ററി, 2019 സ്‌കീം- റെഗുലർ/ സപ്ലിമെന്ററി) 19,20 തീയതികളിൽ നടത്തുന്നതാണ്. ടൈംടേബിൾ വെബ്‌സൈറ്റിൽ ലഭ്യമാണ്.