തിരുവനന്തപുരം: തിരുവനന്തപുരം ലത്തീൻ അതിരൂപതാ ആർച്ച്ബിഷപ് ഡോ. തോമസ് ജെ. നെറ്റോ മെട്രോപ്പോളിറ്റൻ അധികാരചിഹ്നമായ പാലിയം സ്വീകരിച്ചു. ഇന്നലെ വൈകിട്ട് നാലിന് പാളയം സെന്റ് ജോസഫ്സ് കത്തീഡ്രലിൽ ആരംഭിച്ച ദിവ്യബലി മദ്ധ്യേയാണ് ഇന്ത്യയിലെ വത്തിക്കാൻ പ്രതിനിധി ആർച്ച് ബിഷപ്പ് ലിയോപോൾഡോ ജിറേല്ലി ആർച്ച് ബിഷപ്പിനെ പാലിയം അണിയിച്ചത്.

ആർച്ച് ബിഷപ് എമരിറ്റസ് ഡോ. എം. സൂസപാക്യം വചനസന്ദേശം നൽകി. ലത്തീൻ അതിരൂപത സഹായമെത്രാൻ ഡോ. ആർ. ക്രിസ്തുദാസ് ആമുഖ സന്ദേശം നൽകി. പ്രോവിൻസിലെ മറ്റു ബിഷപ്പുമാരായ ഡോ. വിൻസെന്റ് സാമുവൽ, ഡോ. പോൾ മുല്ലശേരി, ഡോ. സിൽവെസ്റ്റർ പൊന്നുമുത്തൻ, ഡോ. ജെയിംസ് ആനാപറമ്പിൽ, അതിരൂപതയിലെ വൈദികർ, സന്യസ്തർ, ഇടവക പ്രതിനിധികൾ എന്നിവർ ചടങ്ങിൽ സംസാരിച്ചു.

ആർച്ച്ബിഷപ് ഡോ. തോമസ് ജെ. നെറ്റോയുടെ മെത്രാഭിഷേക സുവനീർ ഫാ. പ്രേങ്കഷ്യസ് അരുളപ്പനിൽ നിന്ന് ഏറ്റുവാങ്ങി ആർച്ച് ബിഷപ്പ് ലിയോപോൾഡോ ജിറേലി ബിഷപ്പ് ഡോ. വിൻസെന്റ് സാമുവലിന് നൽകി പ്രകാശനം ചെയ്‌തു.