തിരുവനന്തപുരം: എസ്.പി ഫോർട്ട് ഹോസ്പിറ്റൽ മാനേജിംഗ് ഡയറക്ടർ ഡോ. എസ്.പി. അശോകന്റെയും പി.ജി. സുബുലക്ഷ്മിയുടെയും മകൻ അദ്വൈത് അശോകന്റെയും ബാല -പി.എച്ച്. സുബ്രഹ്മണി ദമ്പതികളുടെ മകൾ ശാരിക സുബ്രഹ്മണിയുടെയും വിവാഹത്തോടനുബന്ധിച്ച് ഒരുക്കുന്ന സമൂഹ വിവാഹം നവംബർ 4ന് നടക്കും. സമൂഹ വിവാഹത്തിലെ വധൂവരന്മാർക്ക് താലിമാല, വിവാഹ വസ്ത്രങ്ങൾ, പതിനായിരം രൂപയുടെ പലചരക്ക് സാധനങ്ങൾ, പാത്രങ്ങൾ, ഹണി മൂൺ പാക്കേജ്, മൂന്നു ലക്ഷം രൂപയുടെ മെഡിക്കൽ ഇൻഷ്വറൻസ് എന്നിവ നൽകും. നവംബർ 4ന് ആറ്റുകാൽ ക്ഷേത്രത്തിലാണ് വിവാഹം. പിറ്റേന്ന് അദ്വൈതിന്റെയും ശാരികയുടെയും വിവാഹ സൽക്കാരം ട്രിവാൻഡ്രം ക്ലബിൽ നടക്കുന്നതിനോടനുബന്ധിച്ചാണ് സമൂഹ വിവാഹത്തിന്റെയും സൽക്കാരം. താത്പര്യമുള്ള ജോഡി അതത് പഞ്ചായത്ത് മെമ്പറുടെയോ മുൻസിപ്പൽ കൗൺസിലറുടെയോ കത്ത് സഹിതം 23ന് മുൻപായി 8921999627 നമ്പറിലേക്ക് വാട്സാപ് ചെയ്യണം. അനുയോജ്യരായവരെ ആദർശ് ഫൗണ്ടേഷൻ തിരഞ്ഞെടുക്കും. എസ്.പി ഗ്രൂപ്പ് ചെയർമാൻ എസ്. പോറ്റി വേലുവിന്റെയും ഡയറക്ടർ എസ്.പി. സുബ്രഹ്മണ്യന്റെ മകൻ ആദർശിന്റെയും ഓർമ്മയ്ക്കായി സ്ഥാപിച്ചിട്ടുള്ള എസ്.പി. ആദർശ് ഫൗണ്ടേഷന്റെ സഹകരണത്തോടെയാണ് സമൂഹ വിവാഹം.