കൊല്ലം: കുടുംബ വഴക്കിനിടെ മീനത്ത് ചേരി സെന്റ് ജോസഫ് ഐലൻഡിൽ ജോസഫ് (രാജു- 50) കുഴഞ്ഞുവീണ് മരിച്ചു. കഴിഞ്ഞദിവസം വൈകിട്ട് അഞ്ചോടെയായിരുന്നു സംഭവം. മദ്യപിച്ച് വീട്ടിലെത്തിയ ജോസഫ് ഭാര്യ എലിസബത്തുമായി (40) വഴക്കിടുകയും കുത്തി പരിക്കേൽപ്പിക്കുകയും ചെയ്തിരുന്നു. ഇളയമകളുടെ വിവാഹവുമായി ബന്ധപ്പെട്ട തർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചത്. എലിസബത്തിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴി രാജുവിനെ പിടികൂടാൻ മക്കൾ ശ്രമിക്കവെ ഇയാൾ കുഴഞ്ഞുവീഴുകയായിരുന്നു. രാജുവിന് ഹൃദയസംബന്ധമായ അസുഖങ്ങളുണ്ടായിരുന്നതായി നാട്ടുകാർ പറയുന്നു.