ja

കിളിമാനൂർ: തൊഴിലില്ലായ്മക്കെതിരെ മതനിരപേക്ഷ ഇന്ത്യക്കായി എവിടെ തൊഴിൽ എവിടെ ജനാധിപത്യം എന്നീ മുദ്രാവാക്യങ്ങളുയർത്തി ഡിവൈ.എഫ്.ഐ നവംബർ 3ന് ഇന്ത്യൻ പാർലമെന്റിലേക്ക് സംഘടിപ്പിക്കുന്ന യുവജനമാർച്ചിന്റെ പ്രചരണാർത്ഥം കിളിമാനൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ബ്ലോക്ക് സെക്രട്ടറി ജെ. ജിനേഷ് കിളിമാനൂർ ക്യാപ്റ്റനായ ജാഥയുടെ സമാപനദിന പര്യടനം പുതുശ്ശേരിമുക്കിൽ സി.പി.എം കിളിമാനൂർ ഏരിയാ സെക്രട്ടറി തട്ടത്തുമല ജയചന്ദ്രൻ ഫ്ലാ​ഗ് ഓഫ് ചെയ്തു. ജാഥാ മാനേജർ എ.ആർ.നിയാസ്, വൈസ് ക്യാപ്റ്റൻ എസ്. ശ്രദ്ധ തുടങ്ങിയവർ സംസാരിച്ചു.വിവിധ കേന്ദ്രങ്ങളിൽ ജാഥാ അം​ഗങ്ങളായ എ.എസ്.അനൂപ്, ജി.എസ് അഖിൽ, ദീപക് ഡി ദാസ്, പി.എസ്.അനീഷ്, ശ്രീജിത്ത്, കെ.ആർ.അമ്മു, നിതിൻരാജ് തുടങ്ങിയവർ സംസാരിച്ചു. ജാഥയുടെ സമാപനം പോങ്ങനാട് ജം​ഗ്ഷനിൽ ജില്ലാ പ്രസിഡന്റ് വി. അനൂപ് ഉദ്ഘാടനം ചെയ്തു.