hi

കിളിമാനൂർ: സ്കൂൾ വിദ്യാർത്ഥികളിൽ ഇംഗ്ലീഷ് ആശയവിനിമയം മെച്ചപ്പെടുത്താനുള്ള പ്രത്യേക പദ്ധതിയായ 'ഗോടെക്' കിളിമാനൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ആരംഭിച്ചു. ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ഡിസ്ട്രിക്ട് സെന്റർ ഫോർ ഇംഗ്ലീഷ് നടപ്പിലാക്കുന്ന ഈ പദ്ധതിയിൽ ഓരോ സ്കൂളിലെയും 78 ക്ലാസുകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന 50 വിദ്യാർത്ഥികളെ ഉൾപ്പെടുത്തി 50 മണിക്കൂർ നീണ്ട പരിശീലനമാണ് നടക്കുന്നത്. ജില്ലാ പഞ്ചായത്ത് മെമ്പർ ജി.ജി. ഗിരി കൃഷ്ണൻ പദ്ധതി ഉദ്ഘാടനം ചെയ്തു. കിളിമാനൂർ പഞ്ചായത്ത് പ്രസിഡന്റ് ടി.ആർ. മനോജ് മുഖ്യപ്രഭാഷണം നടത്തി. ഡിസ്ട്രിക്ട് സെന്റർ ഫോർ ഇംഗ്ലീഷ് ചീഫ് ട്യൂട്ടർ ഡോ. മനോജ് ചന്ദ്രസേനൻ, വാർഡ് മെമ്പർ കൊട്ടറ മോഹൻകുമാർ, സ്കൂൾ പി.ടി.എ പ്രസിഡന്റ് ശ്രീജ ഷൈജുദേവ്, പി.ടി.എ വൈസ് പ്രസിഡന്റ് ജി. ഹരികൃഷ്ണൻ, ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ ഡോ.എൻ. അനിൽകുമാർ, ഗോടെക് റിസോഴ്സ് പേഴ്സൺ ബി. അഭിലാഷ് ചന്ദ്രൻ എന്നിവർ സംസാരിച്ചു.