
വെമ്പായം: റൂറൽ പ്രസ് ക്ലബ് വെമ്പായവും അനന്തപുരി പുസ്തകോത്സവ സമിതിയും സംയുക്തമായി വെഞ്ഞാറമൂട്ടിൽ സംഘടിപ്പിച്ചിരിക്കുന്ന പുസ്തകോത്സവത്തിന്റെ ഭാഗമായി തുടക്കം കുറിച്ച പത്ത് ദിവസം നീണ്ടു നിൽക്കുന്ന സാഹിത്യോത്സവത്തിന്റെ ഉദ്ഘാടനം കവി വിഭു പിരപ്പൻകോടിന്റെ അദ്ധ്യക്ഷതയിൽ ഡോ. എഴുമറ്റൂർ രാജരാജവർമ്മ നിർവഹിച്ചു. കെ.രാമൻപിള്ള മുഖ്യ പ്രഭാഷണം നടത്തി. തുടർന്ന് നടന്ന കവിയരങ്ങിൽ ഡോ. ചായം ധർമ്മരാജൻ, ബി.ഗോപകുമാർ, ഡോ.എം.എസ് ശ്രീലാറാണി,ശിവപ്രിയ വെഞ്ഞാറമൂട്, ഷിബി നിലാമുറ്റം തുടങ്ങിയവർ പങ്കെടുത്തു. കൺവീനർ സരുൺ നായർ സ്വാഗതവും എസ്.ടി.ബിജു നന്ദിയും പറഞ്ഞു.