തിരുവനന്തപുരം: കാഞ്ഞിരംകുളം ഗവൺമെന്റ് കോളേജിൽ ' ജീവനി സെന്റർ ഫോർ വെൽ ബീയിംഗ് ' പദ്ധതി നടപ്പിലാക്കുന്നതിന് ഒരു സൈക്കോളജി അപ്രന്റീസിനെ, പ്രതിമാസം 17600 രൂപ നിരക്കിൽ താത്കാലികമായി നിയമിക്കുന്നു. റഗുലർ പഠനത്തിലൂടെ സൈക്കോളജിയിൽ ബിരുദാനന്തര ബിരുദം നേടിയിട്ടുളള ഉദ്യോഗാർത്ഥികൾ എല്ലാ അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളുമായി 19ന് രാവിലെ 10.30ന് അഭിമുഖത്തിന് ഹാജരാകണം. ക്ലിനിക്കൽ സൈക്കോളജിയിൽ പ്രവർത്തിപരിചയം ഉണ്ടായിരിക്കണം.