വെമ്പായം: വെമ്പായം ഗ്രാമപഞ്ചായത്തിൽ പ്രോജക്ട് അസിസ്റ്റന്റ് (1) താത്കാലിക ഒഴിവുണ്ട്. മൂന്നുവർഷത്തെ ഡിപ്ലോമായി കൊമേഴ്സ് പ്രാക്ടീസ് അല്ലെങ്കിൽ ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ അപ്ലിക്കേഷൻ ആൻഡ് ബിസിനസ് മാനേജ്മെന്റ് പാസായിരിക്കണം. ഉദ്യോഗാർത്ഥികളുടെ കേരളത്തിലെ സർവകലാശാലകൾ അംഗീകരിച്ചിട്ടുള്ള ബിരുദവും ഒപ്പം ഒരു വർഷത്തിൽ കുറയാതെയുളള അംഗീകൃത ഡിപ്ലോമ കമ്പ്യൂട്ടർ ആപ്ലിക്കേഷനിലോ അല്ലെങ്കിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ പാസായവരെയും പരിഗണിക്കും. പ്രായപരിധി 18-30 വയസ്. അപേക്ഷയും രേഖകളുടെ പകർപ്പും 30ന് വൈകിട്ട് 5ന് വെമ്പായം പഞ്ചായത്ത് ഓഫീസിൽ നൽകണം.