കടയ്ക്കാവൂർ: തീരദേശമേഖലയിലെ വർദ്ധിച്ചു വരുന്ന ലഹരി ഉപയോഗം കുറയ്ക്കുന്നതിന്റെ ഭാഗമായി പൊലീസ്, എക്സൈസ്,ആരോഗ്യം,തദ്ദേശസ്വയംഭരണം തുടങ്ങിയ വകുപ്പുകൾ സംയുക്തമായി നടത്തുന്ന ബോധവത്കരണ പരിപാടികൾക്ക് തുടക്കമായി. വി.ശശി എം.എൽ.എ ഉദ്ഘാടനം ചെയ്തു. അഞ്ചുതെങ്ങ് പഞ്ചായത്ത്‌ പ്രസിഡന്റ് ലൈജു അദ്ധ്യക്ഷത വഹിച്ചു.തിരുവനന്തപുരം ജില്ലാപഞ്ചായത്ത് മെമ്പർ ആർ.സുഭാഷ്,പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് ലിജബോസ്,സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ സൈജുരാജ്,ജെസ്പിൻ മാർട്ടിൻ,സ്റ്റീഫൻ ലൂവിസ്,ഫ്ലോറൻസ് ജോൺസൺ,ബ്ലോക്ക്‌ മെമ്പർ ജയ ശ്രീരാമൻ,മെമ്പർമാരായ സരിത ബിജു,ദിവ്യ ഗണേഷ്,സജിസുന്ദർ,ഡോൺ ബോസ്കോ,സോഫിയ ഞ്ജാനദാസ്,ഷീമ ലെനിൻ,യേശുദാസൻ സ്റ്റീഫൻ,ജൂഡ് ജോർജ്, മിനി ജൂഡ്, മത്സ്യ ബോർഡ്‌ അംഗം പയസ്,എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ഷിബു,കോസ്റ്റൽ എസ്.എച്ച്.ഒ കണ്ണൻ തുടങ്ങിയവർ പങ്കെടുത്തു. തിരുവനന്തപുരം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ഷീജമേരി സ്വാഗതവും,എഫ്.ഇ.ഒ നോഡൽ ഓഫീസർ സജീവ്കുമാർ നന്ദിയും പറഞ്ഞു.