തിരുവനന്തപുരം: അനാചാരങ്ങൾക്കും അന്ധവിശ്വാസങ്ങൾക്കുമെതിരെ എൻ.ജി.ഒ സംഘടനകളുടെ കൂട്ടായ്‌മയായ നാഷണൽ എൻ.ജി.ഒ കോൺഫെഡറേഷൻ ഇന്ന് വൈകിട്ട് 5ന് സെക്രട്ടേറിയറ്റിന് മുന്നിൽ മാനവ സൗഹൃദസദസ് സംഘടിപ്പിക്കും. സാഹിത്യകാരൻ ഡോ. ജോർജ് ഓണക്കൂർ, സായിഗ്രാം എക്‌സിക്യുട്ടീവ് ഡയറക്‌ടർ കെ.എൻ. ആനന്ദകുമാർ, സാഹിത്യകാരി ഗിരിജ സേതുനാഥ്‌, കവി ഗിരീഷ് പുലിയൂർ, സ്വാമി അശ്വതി തിരുനാൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കുമെന്ന് കോൺഫെഡറേഷൻ പ്രസിഡന്റ് എം.ആർ. മനോജ് അറിയിച്ചു.