വർക്കല: ജലജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി കേരള അസോസിയേഷൻ ഫോർ റൂറൽ ഡെവലപ്മെന്റിന്റെ നേതൃത്വത്തിൽ ജലത്തിന്റെ ശാസ്ത്രീയ സംരക്ഷണവും പരിപാലനവും ബോദ്ധ്യപ്പെടുത്തുന്ന പ്രദർശനം മണമ്പൂർ പഞ്ചായത്തിൽ വർക്കല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്‌മിത സുന്ദരേശൻ ഉദ്ഘാടനം ചെയ്‌തു. മണമ്പൂർ പഞ്ചായത്ത് പ്രസിഡന്റ് എ. നഹാസ് അദ്ധ്യക്ഷത വഹിച്ചു. പ്രസൂൺ മംഗലത്ത്, പഞ്ചായത്ത് സെക്രട്ടറി എൽ. ശ്രീലേഖ, പഞ്ചായത്ത് അംഗങ്ങൾ, ജീവനക്കാർ, ജലജീവൻ മിഷൻ വോളന്റിയർമാർ എന്നിവർ പങ്കെടുത്തു.