തിരുവനന്തപുരം:വെള്ളായണി കാർഷിക കോളേജ്‌ കമ്മ്യൂണിറ്റി സയൻസ് വിഭാഗം ന്യൂട്രിഷൻ സൊസൈറ്റി ഒഫ് ഇന്ത്യ തിരുവനന്തപുരം ചാപ്റ്ററും സംയുക്തമായി ലോക ഭക്ഷ്യദിനാചരണം സംഘടിപ്പിച്ചു. വെള്ളായണി കാർഷിക കോളേജ് മേധാവി ഡീൻ റോയി സ്റ്റീഫൻ ഉദ്ഘാടനം നിർവഹിച്ചു. ആരോഗ്യപരമായ ഭക്ഷണശീലം എങ്ങനെ ആരംഭിക്കാം എന്ന വിഷയത്തിൽ ഗവ. വിമെൻസ് കോളേജ് അസി. പ്രൊഫസർ ഡോ. മിനി ജോസഫ് സെമിനാർ അവതരിപ്പിച്ചു. കമ്മ്യൂണിറ്റി സയൻസ് വിഭാഗം അസി. പ്രൊഫസർ അനിത ചന്ദ്രൻ. സി, അസി.പ്രൊഫസർ കൃഷ്ണജ. യു എന്നിവരോടൊപ്പം വിദ്യാർത്ഥികളും പങ്കെടുത്തു. വിവിധ കോളേജുകളിലും സ്‌കൂളുകളിലുമുള്ള കുട്ടികൾ മത്സരങ്ങളിൽ പങ്കെടുത്തു.