ആറ്റിങ്ങൽ: കെ.എം.സി.ഡബ്ല്യു.എഫ് യൂണിറ്റ് സമ്മേളനം സി.ഐ.ടി.യു ജില്ലാ പ്രസിഡന്റും സംസ്ഥാന ചുമട്ട്തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാനുമായ ആർ.രാമു ഉദ്ഘാടനം ചെയ്തു. നഗരസഭ കണ്ടിജെന്റ് ജീവനക്കാർ നേരിടുന്ന പ്രശ്നങ്ങൾ സമ്മേളനത്തിൽ ചർച്ച ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി വിജയൻ കണ്ണമ്മൂല അദ്ധ്യക്ഷത വഹിച്ചു. സി.ഐ.ടി.യു ഏരിയ സെക്രട്ടറി അഞ്ചുതെങ്ങ് സുരേന്ദ്രൻ, ഏരിയ പ്രസിഡന്റ് എം.മുരളി, നഗരസഭ ചെയർപേഴ്സൺ അഡ്വ.എസ്.കുമാരി,വൈസ് ചെയർമാൻ ജി.തുളസീധരൻപിള്ള, കെ.എം.സി.എസ്.യു ഭാരവാഹികളായ കെ.രാജൻ, വിഎസ്.വിനോദ്, ആർ.രാമൻകുട്ടി, ഷീല, എസ്.ശശികുമാർ തുടങ്ങിയവർ പങ്കെടുത്തു. ഭാരവാഹികളായി എസ്.ശശികുമാർ(പ്രസിഡന്റ്)​,​ ജെ.അമ്പിളി (സെക്രട്ടറി),ഒ.എം.ഷീല (ട്രഷറർ)​,​സുന്ദരേശൻ, അജീഷ് കുമാർ(വൈസ് പ്രസിഡന്റുമാർ)​,​ശോഭന, ജയശ്രീ, മിനി(ജോയിന്റ്സെക്രട്ടറിമാർ), ശ്രീമതി, ഷീബ, ആർ.കെ.മനോജ്,ജയൻ,ഷീല,ആർ.രാമൻകുട്ടി(എക്സിക്യൂട്ടീവ് അംഗങ്ങൾ)​ എന്നിവരെ തിരഞ്ഞെടുത്തു.