
തിരുവനന്തപുരം: ഗ്രാജുവേറ്റേഴ്സ് സിവിൽ എൻജിനിയർമാരുടെ കൂട്ടായ്മയായ ദ ഇന്റഗ്രേറ്റഡ് സിവിൽ എൻജിനിയേഴ്സ് കൗൺസിൽ രൂപീകരിച്ചു. കൗൺസിലിന്റെ സോൺ ട്രാവൻകൂർ ചെയർമാനായി അനിൽ കെ. മാത്യു (കോട്ടയം),അനിമോൻ മാത്യു ( ഇടുക്കി) എന്നിവരെ തിരഞ്ഞെടുത്തു.സിവിൽ എൻജിനിയർമാർക്ക് ഉന്നത വിദ്യാഭ്യാസത്തിനുള്ള സഹായങ്ങൾ നൽകുക,സിവിൽ എൻജിനിയറിംഗ് രംഗത്തെ നൂതന ആശയങ്ങൾ പ്രചരിപ്പിക്കുക,സിവിൽ എൻജിനിയിംഗ് രംഗത്തിന്റെ മഹത്വം ഉയർത്തിപ്പിടിക്കുക,പാരിസ്ഥിക വിഷയങ്ങളിൽ സമൂഹത്തിന് വേണ്ടി ഇടപെടുക എന്നിവയാണ് കൗൺസിൽ ലക്ഷ്യമിടുന്നത്.