balagopal

തിരുവനന്തപുരം: എസ്.ബി.ഐയുടെ ഉയർന്ന വായ്പകൾ കേരളത്തിൽ നൽകാൻ ശ്രമിക്കണമെന്ന് മന്ത്രി കെ.എൻ. ബാലഗോപാൽ പറ‌ഞ്ഞു. സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ ഓഫീസേഴ്സ് അസോസിയേഷൻ കേരള സർക്കിളിന്റെ വാർഷിക ജനറൽ കൗൺസിൽ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സി.ഡി നിരക്കിൽ കേരളം വളരെ പിന്നിലുള്ളത് ആശങ്കാജനകമാണെന്നും എസ്.ബി.ഐ പോലുള്ള വലിയ ബാങ്കുകൾ ശ്രമിച്ചാലേ ഇത് ഉയരുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

എസ്.ബി.ഐ കേരള സർക്കിൾ ചീഫ് ജനറൽ മാനേജർ വെങ്കട്ട രമണബായി റെഡ്ഡി മുഖ്യാതിഥിയായി. എസ്.ബി.ഐ ഓഫീസേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ടി. ബിജു അദ്ധ്യക്ഷത വഹിച്ചു. സൗമ്യ ദത്ത മുഖ്യ പ്രഭാഷണം നടത്തി. എ.ഐ.എസ്.ബി.ഒ.എഫ് പ്രസിഡന്റ് ദീപക് ശർമ്മ, എ.ഐ.ബി.ഒ.സി സംസ്ഥാന പ്രസിഡന്റ് എസ്. ഉണ്ണിക്കൃഷ്ണൻ, സ്റ്റേറ്റ് ബാങ്ക് ഒഫ് സ്റ്റാഫ് യൂണിയൻ പ്രസിഡന്റ് എസ്. അഖിൽ, എസ്.ബി.ഐ പെൻഷനേഴ്സ് അസോസിയേഷൻ കേരള ജനറൽ സെക്രട്ടറി എ. ജയകുമാർ എന്നിവർ പങ്കെടുത്തു.