
മലയിൻകീഴ്: മലയിൻകീഴ് പഞ്ചായത്തിലെ മണപ്പുറം-കുരുവിൻമുകൾ റോഡിൽ നവീകരണ പ്രവർത്തനങ്ങൾ നടത്താത്തതിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ റോഡിലെ വെള്ളക്കെട്ടിൽ കുളിച്ചും വാഴനട്ടും പ്രതിഷേധിച്ചു. മണപ്പുറം അങ്കണവാടിക്ക് മുന്നിലെ റോഡാണ് കാൽനടപോലും സാദ്ധ്യമല്ലാത്ത അവസ്ഥയിൽ വെള്ളം കെട്ടിയ നിലയിൽ വർഷങ്ങളായി അപകടക്കെണിയായി കിടക്കുന്നത്. വെള്ളക്കെട്ടിന് ശാശ്വത പരിഹാരമുണ്ടാക്കണമെന്ന ആവശ്യവുമായാണ് കോൺഗ്രസ് മണപ്പുറം വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കുളി സമരം നടത്തിയും വാഴ നട്ട് പുഷ്പങ്ങൾ അർപ്പിച്ചും പ്രതിഷേധിച്ചത്. യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് എൻ.ഷാജി,വലിയറത്തല മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് മലവിള ബൈജു,വിളപ്പിൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി അംഗം സതീഷ് കുമാർ,മണ്ഡലം ഭാരവാഹികൾ രഞ്ജു,റോയി, രഞ്ജിത് തുടങ്ങിയവർ പങ്കെടുത്തു.