
വർക്കല: ആധുനിക സജ്ജീകരണങ്ങളോടെ വർക്കലയിൽ പുതിയതായി നിർമ്മിച്ച സബ് ട്രഷറി ഇന്ന് വൈകിട്ട് 4ന് മന്ത്രി ബാലഗോപാൽ നാടിന് സമർപ്പിക്കും. ഇതോടെ വർക്കലക്കാരുടെ ഏറെ നാളത്തെ സ്വപ്നമാണ് സാക്ഷാത്കരിക്കുന്നത്.
വർഷങ്ങളായി ജീർണാവസ്ഥയിൽ കുടുസ് മുറികളിലായിരുന്നു ട്രഷറിയുടെ പ്രവർത്തനം. മഴക്കാലത്ത് ചോർന്നൊലിക്കുന്ന കോൺക്രീറ്റ് കെട്ടിടത്തിൽ യാതൊരുവിധ സുരക്ഷിതത്വവും ഉണ്ടായിരുന്നില്ല. അഡ്വ. വി.ജോയി എം.എൽ.എയുടെ ഇടപെടലിനെ തുടർന്നാണ് സംസ്ഥാന സർക്കാരിന്റെ ട്രഷറി ഫണ്ടിൽ നിന്ന് ഏകദേശം രണ്ട് കോടി രൂപ അനുവദിക്കുകയും പുതിയ കെട്ടിടം നിർമ്മിക്കുന്നതിന് നടപടികൾ ആരംഭിക്കുകയും ചെയ്തത്. രണ്ട് നില കെട്ടിടമാണ് ട്രഷറിക്കായി
പ്രവർത്തനസജ്ജമായിട്ടുള്ളത്. ഉദ്ഘാടന ചടങ്ങിൽ ജനപ്രതിനിധികൾ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും. അഡ്വ . വി.ജോയി എം.എൽ. എ.അദ്ധ്യക്ഷത വഹിക്കും. ട്രഷറി വകുപ്പ് ഡയറക്ടർ സാജൻ സ്വാഗതം പറയും. ട്രഷറി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ പി.എഫ് ബെന്നി റിപ്പോർട്ട് അവതരിപ്പിക്കും. അടൂർ പ്രകാശ് എം.പി, ഒ.എസ് അംബിക എം.എൽ.എ, നഗരസഭാ ചെയർമാൻ കെ.എം. ലാജി, വൈസ് ചെയർപേഴ്സൺ കുമാരി സുദർശിനി, വർക്കല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്മിതാ സുന്ദരേശൻ, പഞ്ചായത്ത് പ്രസിഡന്റുമാരായ നഹാസ് എസ്. ശശികല, പ്രിയങ്ക ബിറിൽ, ഷീജ സുനിൽ, എ. ബാലിക്, സൂര്യ, ബീന, എം. ഹസീന, ബേബി രവീന്ദ്രൻ, വർക്കല നഗരസഭ കൗൺസിലർ രാഗി, രാഷ്ട്രീയപാർട്ടി പ്രതിനിധികളായ എം.കെ. യൂസഫ്, മണിലാൽ രഘുനാഥൻ, എ. ഷാജഹാൻ, വിജി, റസ്സലുദ്ദീൻ, അഡ്വ.ബി. രവികുമാർ സജീർ കല്ലമ്പലം, അഡ്വ. എസ്. കൃഷ്ണകുമാർ, വർക്കല സജീവ്, ശിവകുമാർ തുടങ്ങിയവർ സംസാരിക്കും. തിരുവനന്തപുരം ജില്ലാ ട്രഷറി ഓഫീസർ പി.ആർ. സിന്ധു നന്ദിയും പറയും.