
തിരുവനന്തപുരം: കേരളത്തെ തെക്കും വടക്കുമെന്ന് വിഭജിക്കുന്ന രീതിയിൽ അഭിമുഖം നൽകിയ കെ.പി.സി.സി അദ്ധ്യക്ഷൻ കെ. സുധാകരന്റെ പ്രസ്താവന സത്യപ്രതിജ്ഞാ ലംഘനമാണെന്ന് മന്ത്രി വി. ശിവൻകുട്ടി.എല്ലാ ഭാരതീയരെയും ഒരുപോലെ കാണുന്നയാളാകണം ജനപ്രതിനിധി.കേരളത്തെ രണ്ടായി പകുക്കുന്ന രീതിയിലുള്ള പ്രസ്താവന നടത്തിയ കെ. സുധാകരൻ കലാപ ആഹ്വാനമാണ് നടത്തിയിരിക്കുന്നത്.ഇക്കാര്യത്തിൽ മുതിർന്ന കോൺഗ്രസ് നേതാക്കളായ ഉമ്മൻ ചാണ്ടി,രമേശ് ചെന്നിത്തല എന്നിവരുടെ അഭിപ്രായം അറിയണം.കോൺഗ്രസിന് വോട്ട് ചെയ്ത ജനങ്ങളോടുള്ള അവഹേളനവും ഇതിലുണ്ട്.ഇക്കാര്യത്തിൽ മാപ്പ് അല്ല വേണ്ടതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.