arts

തിരുവനന്തപുരം: അസോസിയേഷൻ ഒഫ് റിട്ട.ട്രഷറി സ്റ്റാഫിന്റെ കുടുംബ യോഗം സംവിധായകൻ ബാലു കിരിയത്ത് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സഞ്ജയൻ നായർ അദ്ധ്യക്ഷനായി. സെക്രട്ടറി എം.കെ. ശശിധരൻ നായർ, എഴുമാറ്റൂർ രാജരാജ വർമ, കേരള ട്രഷറി സ്റ്റാഫ് അസോസിയേഷൻ സെക്രട്ടറി ജോസഫ്, കെ.വി. തോമസ്, എസ്.ശ്രീകുമാർ, ആസാദ്, ബാൾക്കീസ്, രാജീവ് ഗോപാലകൃഷ്ണൻ, നസീംബീവി, ഹരിദാസൻ പിള്ള, സനിൽകുമാർ, വിജയകുമാർ എന്നിവർ സംസാരിച്ചു. ആർട്സ് സ്ഥാപക സെക്രട്ടറി പി. ഗോപാല കൃഷ്ണൻനായരുടെ ചിത്രം അനാച്ഛാദനം ചെയ്‌തു.