
തിരുവനന്തപുരം: സ്തനാർബുദ ബോധവത്‌കരണ മാസത്തിന്റെ ഭാഗമായി എസ്.കെ. ഹോസ്‌പിറ്റൽ കാൻസർ സെന്ററിന്റെ ആഭിമുഖ്യത്തിൽ ഗൈഡ് ഹൗസ് ഇന്ത്യയിൽ കാൻസർ ബോധവത്‌കരണം നടത്തി. എസ്.കെ. ഹോസ്‌പിറ്റലിലെ കാൻസർ വിഭാഗം കൺസൾട്ടന്റും റേഡിയേഷൻ ഓങ്കോളജിസ്റ്റുമായ ഡോ. ഗണേഷ് കുമാർ നേതൃത്വം നൽകി. പ്രാരംഭഘട്ടത്തിൽ കാൻസർ എങ്ങനെ കുറയ്‌ക്കാം എന്നതിനെക്കുറിച്ച് ക്ലാസ് നടത്തി. വിവിധ വകുപ്പുകളിലെ വനിതാ ജീവനക്കാരും വനിതാ ഹൗസ് കീപ്പിംഗ്, സെക്യൂരിറ്റി ജീവനക്കാരും പങ്കെടുത്തു.