
വിഴിഞ്ഞം: വിഴിഞ്ഞം പദ്ധതി തടയാൻ പാടില്ലെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് വത്സൻ തില്ലങ്കരി പറഞ്ഞു.
വിഴിഞ്ഞം പ്രാദേശിക സമരസമിതിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന സത്യഗ്രഹത്തിന്റെ പതിനഞ്ചാം ദിനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യപുരോഗതിയിൽ മുഖ്യപങ്ക് വഹിക്കുന്ന വിഴിഞ്ഞം പദ്ധതി ആര് അട്ടിമറിക്കാൻ ശ്രമിച്ചാലും ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രാദേശിക കൂട്ടായ്‌മ സമരസമിതി കൺവീനർ വെങ്ങാനൂർ ഗോപകുമാർ അദ്ധ്യക്ഷത വഹിച്ചു. കിളിമാനൂർ സുരേഷ്, സി.ഓമന, ലേഖ, പവനസുധീർ, സുന്ദരേശൻ, മുല്ലൂർ മോഹനചന്ദ്രൻ നായർ, അംബീശൻ, വി.എസ്. അനിൽകുമാർ, മുക്കോല സന്തോഷ്, വിക്രാന്ത് എന്നിവർ സംസാരിച്ചു.
ബി.ജെ.പി ധർണ നടത്തി
ബി.ജെ.പി മുല്ലൂർ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന സായാഹ്ന ധർണ ബി.ജെ.പി സംസ്ഥാന കമ്മിറ്റി അംഗം എരുത്താവൂർ ചന്ദ്രൻ ഉദ്ഘാടനം ചെയ്‌തു. ഏരിയാ പ്രസിഡന്റ് ശ്രീജുലാൽ വി.എസ് അദ്ധ്യക്ഷനായ യോഗത്തിൽ മുക്കോല ജി. പ്രഭാകരൻ, മഹിളാമോർച്ച മണ്ഡലം ജനറൽ സെകട്ടറി മിനി, മണ്ഡലം ജനറൽ സെക്രട്ടറി രാജലക്ഷ്‌മി, അജയ് പി. ജനാർദ്ദനൻ നായർ, മുരുകൻ പനവിള, വയൽക്കര മധു, പയറുംമൂട് ജയൻ എന്നിവർ സംസാരിച്ചു.
നാടാർ സർവീസ് ഫോറം
വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചും അതിരൂപത നടത്തുന്ന സമരത്തിനെതിരെയും ജനകീയ കൂട്ടായ്‌മ നടത്തുന്ന ജനകീയ സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് നാടാർ സർവീസ് ഫോറം മുല്ലൂരിലെത്തി. എൻ.എസ്.എഫ് പ്രസിഡന്റ് കാഞ്ഞിരംകുളം സുദർശനൻ ഉദ്ഘാടനം ചെയ്തു. അരുൺ തങ്കയ്യ, കോളിയൂർ വിജയൻ, സുനിൽ ചൊവ്വര എന്നിവർ സംസാരിച്ചു.