ഉദിയൻകുളങ്ങര: കലാലയങ്ങൾ കേന്ദ്രീകരിച്ച് വർദ്ധിക്കുന്ന ലഹരി ഉപയോഗം തടയുകയെന്ന ലക്ഷ്യംവച്ച് കേരളകൗമുദി ബോധപൗർണമി ക്ലബ് - തെക്കൻ ന്യൂസ് യൂടൂബ് ചാനൽ സംയുക്തമായി സംഘടിപ്പിക്കുന്നു ലഹരി വിമുക്ത മാസാചരണത്തിന്റെ ഉദ്ഘാടനം നാളെ രാവിലെ 9.30ന് ധനുവച്ചപുരം ഗേൾസ് ഹൈസ് സ്കൂളിൽ നടക്കും.

പാറശാല പൊലീസ് സി.ഐ ഹേമന്ത്കുമാർ ഉദ്ഘാടനം ചെയ്യുന്ന പരിപാടിയിൽ കേരളകൗമുദി തിരുവനന്തപുരം, ആലപ്പുഴ യൂണിറ്റ് ചീഫ് എസ്. വിക്രമൻ അദ്ധ്യക്ഷനാകും. നെയ്യാറ്റിൻകര എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ഷാജഹാൻ, കേരള ലഹരി നിർമ്മാർജന സമിതി സംസ്ഥാനപ്രസിഡന്റ് രാജൻ അമ്പൂരി എന്നിവർ വിദ്യാർത്ഥികൾക്ക്‌ ലഹരി നിർമ്മാർജനത്തെക്കുറിച്ച് ക്ലാസെടുക്കും. കൊല്ലയിൽ പഞ്ചായത്ത് പ്രസിഡന്റ് നവനീത്കുമാർ, എ ടി. ജോർജ്, കേരള പ്രദേശ്‌വ്യാപാരി വ്യവസായി കോൺഗ്രസ് അഖിലേന്ത്യാ പ്രസിഡന്റ് പാളയം അശോക്, ബി.ജെ.പി സംസ്ഥാന കമ്മിറ്റി അംഗം മഞ്ചവിളാകം കാർത്തികേയൻ, മനുഷ്യാവകാശ ജില്ലാ ചെയർമാൻ രാഭായ് ചന്ദ്രൻ, കേരള ഗാന്ധിദർശൻ സമിതി നിയോജക മണ്ഡലം പ്രസിഡന്റ് ആർ.സഞ്ജീവ്, കർഷക കോൺഗ്രസ് നെയ്യാറ്റിൻകര മണ്ഡലം പ്രസിഡന്റ് പെരന്നൂർ ബൈജു, അമരവിള സതി കുമാരി, കുമാരനാശാൻ സംസ്കാരികവേദി പ്രസിഡന്റ് കൊറ്റാമം മധുസൂദനൻ, നന്മ പാറശാല മേഖല സെക്രട്ടറി കലാലയം സൈമൺ കുമാർ, ഞാറക്കാല ജോസ് വിക്ടർ, കെ.ആർ.എം.യു ജില്ലാ പ്രസിഡന്റ് കൃഷ്ണകുമാർ, ഡോ.വേണുഗോപാലൻ നായർ, മഞ്ചവിളാകം ജയൻ, സ്കൂൾ എച്ച്.എം ബാഹുലേയൻ എസ്. വാർഡ് മെമ്പർ ജി. ബൈജു, പിടിഎ പ്രസിഡന്റ് വിനിത. പി, എം.പി.ടി എ പ്രസിഡന്റ് അനില. വി എസ്, തെക്കൻ ന്യൂസ് എഡിറ്റർ ചന്ദ്രൻ രുഗ്മാസ് തുടങ്ങിയവർ പങ്കെടുക്കും.