തിരുവനന്തപുരം: ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയസിൽ സംഘടിപ്പിക്കുന്ന ശ്രീചിത്ര കോൺക്ലേവ് 2022, പാർത്ഥസാരഥി അനുസ്മരണ പ്രഭാഷണം എന്നിവയുടെ ഉദ്ഘാടനം ഇന്ന് രാവിലെ 9.30ന് കേന്ദ്രമന്ത്രി വി. മുരളീധരൻ നിർവഹിക്കും. ഇൻസ്റ്റിറ്റ്യൂട്ട് പ്രസിഡന്റ്‌ ഡോ.കെ. സരസ്വത് അദ്ധ്യക്ഷത വഹിക്കും. മന്ത്രിമാരായ വി. ശിവൻകുട്ടി, വീണാജോർജ്, ഡോ. ശശി തരൂർ എം.പി, കേന്ദ്ര ആരോഗ്യ സർവീസ് ഡയറക്ടർ പ്രൊഫ. അതുൽഗോയൽ, കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് സെക്രട്ടറി പ്രൊഫ.എസ്. ചന്ദ്രശേഖർ എന്നിവർ മുഖ്യാതിഥികളാകും. ശ്രീചിത്രയുടെ ആദ്യ പ്രസിഡന്റായ ജി. പാർത്ഥസാരഥിയുടെ പേരിലുള്ള സ്‌മാരക പ്രഭാഷണം ശാസ്ത്ര സാങ്കേതിക വകുപ്പ് മുൻ സെക്രട്ടറി പ്രൊഫ. അശുതോഷ് ശർമ നിർവഹിക്കും.