
ആലുവ: ആലുവ ലക്ഷ്മി നഴ്സിംഗ് ഹോം ഉടമ പാലസ് റോഡ് നെസിൽ ഡോ. എം.എൻ. മുകുന്ദൻ (86) നിര്യാതനായി. ഭക്ഷണ ശേഷം വിശ്രമിക്കുന്നതിനിടെ വീട്ടിൽ വച്ചായിരുന്നു അന്ത്യം.
മദ്രാസ് സ്റ്റാൻലി മെഡിക്കൽ കോളേജിൽ നിന്ന് ഒന്നാം റാങ്കും എട്ട് സ്വർണ മെഡലും നേടിയാണ് എം.ബി.ബി.എസ് ബിരുദമെടുത്തത്. ഐ.എം.എ മദ്ധ്യമേഖല പ്രസിഡന്റ്, എസ്.എൻ.ഡി.പി യോഗം ബോർഡ് മെമ്പർ, എസ്.എൻ ട്രസ്റ്റ് ബോർഡ് മെമ്പർ, ശ്രീനാരായണ സുഹൃദ് സമിതി, പെരിയാർ ക്ളബ് എന്നിവയുടെ സ്ഥാപകാംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു.