p

വിജയവാഡ (ആന്ധ്ര) : കേന്ദ്രത്തിൽ ബി.ജെ.പി - ആർ.എസ്.എസ് സഖ്യത്തെ പരാജയപ്പെടുത്താനുള്ള ഇടത്, മതേതര, ജനാധിപത്യ ബദൽ കോൺഗ്രസ് പാർട്ടിയില്ലാതെ സമഗ്രമാവില്ലെന്ന് സി.പി.ഐ പാർട്ടി കോൺഗ്രസിൽ കേരള പ്രതിനിധി രാജാജി മാത്യു തോമസിന്റെ വിമർശനം. പാർട്ടി ദേശീയ നേതൃത്വത്തിനെതിരെയും പ്രതിനിധികൾ തുറന്നടിച്ചു.

കേരളത്തിലെ സംഘടനാശക്തി മാതൃകയാക്കി എല്ലായിടത്തും പാർട്ടി കെട്ടിപ്പടുക്കണമെന്ന് യു.പിയിലെ പ്രതിനിധി നിർദ്ദേശിച്ചു.

കോൺഗ്രസിന്റെ വിശ്വാസ്യതയിൽ സംശയം പ്രകടിപ്പിച്ചും ഇടത്, മദ്ധ്യവർത്തി നയങ്ങളിലൂന്നിയുള്ള ഇടത്, മതേതര ബദൽ ഊന്നിപ്പറഞ്ഞുമുള്ള കരട് രാഷ്ട്രീയപ്രമേയത്തിലെ നിലപാടിനെയാണ് രാജാജി മാത്യു തോമസ് വ്യക്തത പോരെന്ന് തള്ളിപ്പറഞ്ഞത്. കേരള രാഷ്ട്രീയത്തിലെ വ്യത്യസ്തമായ സ്ഥിതി ബോദ്ധ്യമുള്ളപ്പോൾ തന്നെയാണ് കോൺഗ്രസിനെക്കുറിച്ച് സംസാരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇടത്, മതേതര, ജനാധിപത്യ ബദൽ മുന്നണി സമഗ്രമാവണം. അഖിലേന്ത്യാ സാന്നിദ്ധ്യം അവകാശപ്പെടാവുന്ന ഏക പ്രതിപക്ഷപാർട്ടി ഇപ്പോഴും കോൺഗ്രസാണ്. അനുയോജ്യമായ സഖ്യത്തിൽ ബി.ജെ.പിക്കെതിരായ പരമാവധി വോട്ടുകൾ സമാഹരിക്കാൻ ശേഷി ഇപ്പോഴും അവർക്കാണ്. അതുകൊണ്ടുതന്നെ രാഷ്ട്രീയ പ്രമേയത്തിൽ വ്യക്തത വേണം. അഴകൊഴമ്പൻ സമീപനത്തിൽ കാര്യമില്ല.

മൂന്ന് പതിറ്റാണ്ടിനിടയിൽ വലിയ തൊഴിലാളിവർഗ പോരാട്ടങ്ങൾ നാം കണ്ടു. ഐതിഹാസികമായ കർഷകസമരം കണ്ടു. പക്ഷേ നമ്മുടെ പാർട്ടിയും മറ്റ് പുരോഗമന, ജനാധിപത്യ, മതേതര ശക്തികളും ഇതിനെ രാഷ്ട്രീയമായി ഉപയോഗിക്കുന്നതിൽ പരാജയപ്പെട്ടു. തിരഞ്ഞെടുപ്പുകളിൽ പ്രത്യേകിച്ചും അത് പ്രകടമായി. ഈ പരാജയത്തിന് നമ്മുടെ രാഷ്ട്രീയനേതൃത്വം മാത്രമാണ് ഉത്തരവാദിയെന്നും രാജാജി വിമർശിച്ചു.

ജനറൽ സെക്രട്ടറി ഡി. രാജയ്ക്കെതിരെയുള്ള കടന്നാക്രമണമായിരുന്നു കേരളത്തിന് വേണ്ടി സംസാരിച്ച മന്ത്രി പി. പ്രസാദ് നടത്തിയത്. അലസമായ നേതൃത്വമാണ് കേന്ദ്രത്തിൽ. യുദ്ധത്തിൽ പരാജയപ്പെട്ടാൽ സേനാനായകൻ സ്ഥാനത്ത് തുടരാറില്ല. സി.പി.ഐ നേതൃപദവി ആഡംബര പദവിയല്ല, മറിച്ച് ഉത്തരവാദിത്വമുള്ളതാണെന്നും രാജയെ പേരെടുത്ത് പറയാതെ പ്രസാദ് വിമർശിച്ചു.

കർഷകരുടെ ഉൾപ്പെടെ എണ്ണമറ്റ സമരങ്ങളിൽ പങ്കാളികളായെങ്കിലും തിരഞ്ഞെടുപ്പ് നേട്ടമുണ്ടാക്കാൻ കഴിയാത്തത് കൃത്യമായ രാഷ്ട്രീയ പ്രചാരണ അജൻഡ മുന്നോട്ടുവയ്ക്കാൻ നേതൃത്വത്തിന് കഴിയാത്തതിനാലാണെന്ന് ചില പ്രതിനിധികൾ വിമർശിച്ചു.

സമ്മേളനത്തിൽ അവതരിപ്പിച്ച സംഘടനാ റിപ്പോർട്ടിൽ സംസ്ഥാനഘടകങ്ങളുടെ വിലയിരുത്തലില്ലാത്തതും വിമർശനവിധേയമായി. ഇത് വെറും അവലോകനറിപ്പോർട്ടായി ചുരുങ്ങിയെന്ന് ചിലർ കുറ്റപ്പെടുത്തി.

 പ്രായപരിധി മാർഗരേഖയ്ക്ക് കേരളത്തിൽ നിന്ന് ഭേദഗതി

പ്രായപരിധി മാർഗരേഖ അതേപടി നിർദ്ദേശിക്കരുതെന്ന് കേരളത്തിൽ നിന്ന് ഭേദഗതി. സി.പി.ഐ കോട്ടയം ജില്ലാ സെക്രട്ടറി ഡി.ബി. ബിനുവാണ് പാർട്ടി കോൺഗ്രസിൽ ഭേദഗതി നിർദ്ദേശിച്ചതെന്നാണ് സൂചന.

ലോ​ക​ ​ക​മ്മ്യൂ​ണി​സ്റ്റ് ​പാ​ർ​ട്ടി​ക​ളു​ടെ​ ​ഐ​ക്യ
വേ​ദി​യാ​യി​ ​സി.​പി.​ഐ​ ​കോ​ൺ​ഗ്ര​സ്

വി​ജ​യ​വാ​ഡ​ ​(​ആ​ന്ധ്ര​)​:​ ​സി.​പി.​ഐ​ ​പാ​ർ​ട്ടി​ ​കോ​ൺ​ഗ്ര​സി​ന്റെ​ ​പ്ര​തി​നി​ധി​ ​സ​മ്മേ​ള​ന​ത്തി​ന്റെ​ ​ര​ണ്ടാം​ ​ദി​വ​സം​ ​വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ൽ​ ​നി​ന്നെ​ത്തി​യ​ ​സൗ​ഹാ​ർ​ദ്ദ​ ​പ്ര​തി​നി​ധി​ക​ൾ​ക്കാ​യി​ ​പ്ര​ത്യേ​ക​ ​സെ​ഷ​ൻ​ ​ന​ട​ന്നു.​ ​ഫ്ര​ഞ്ച്,​ ​സ്പാ​നി​ഷ്,​ ​സിം​ഹ​ള,​ ​ഇം​ഗ്ലീ​ഷ്,​ ​നേ​പ്പാ​ളി,​ ​കൊ​റി​യ​ൻ,​ ​വി​യ​റ്റ്നാ​മീ​സ്,​ ​ചൈ​നീ​സ്,​ ​പാ​ല​സ്തീ​നി,​ ​തു​ർ​ക്കി​ ​ഭാ​ഷ​ക​ൾ​ക്കൊ​പ്പം​ ​അ​മേ​രി​ക്ക​യി​ൽ​ ​നി​ന്നെ​ത്തി​യ​ ​പ്ര​തി​നി​ധി​ ​ഹി​ന്ദി​യി​ൽ​ ​സം​സാ​രി​ച്ച​തും​ ​കൗ​തു​ക​മാ​യി.
വി​ദേ​ശ​ ​പ്ര​തി​നി​ധി​ക​ളു​ടെ​ ​അ​ഭി​വാ​ദ്യ​പ്ര​സം​ഗം​ ​പാ​ർ​ട്ടി​ ​കോ​ൺ​ഗ്ര​സ് ​പ്ര​തി​നി​ധി​ക​ൾ​ ​ആ​വേ​ശ​ത്തോ​ടെ​ ​വ​ര​വേ​റ്റു.​ 16​ ​രാ​ജ്യ​ങ്ങ​ളി​ൽ​ ​നി​ന്നു​ള്ള​ 17​ ​ക​മ്യൂ​ണി​സ്റ്റ് ​പാ​ർ​ട്ടി​ക​ളു​ടെ​ ​പ്ര​തി​നി​ധി​ക​ളാ​യി​ 30​ ​നേ​താ​ക്ക​ളാ​ണെ​ത്തി​യ​ത്.​ 31​രാ​ജ്യ​ങ്ങ​ളി​ലെ​ ​ക​മ്യൂ​ണി​സ്റ്റ് ​പാ​ർ​ട്ടി​ക​ളു​ടെ​ ​ആ​ശം​സാ​ ​സ​ന്ദേ​ശ​വും​ ​വാ​യി​ച്ചു.
ജ​ന​ജീ​വി​തം​ ​ദു​രി​ത​പൂ​ർ​ണ​മാ​ക്കു​ന്ന​തും​ ​കോ​ർ​പ്പ​റേ​റ്റു​ക​ളെ​ ​സ​ഹാ​യി​ക്കു​ന്ന​തു​മാ​യ​ ​കേ​ന്ദ്ര​ ​ബി.​ജെ.​പി​ ​സ​ർ​ക്കാ​രി​ന്റെ​ ​സാ​മ്പ​ത്തി​ക​ന​യ​ങ്ങ​ൾ​ക്കെ​തി​രെ​ ​പോ​രാ​ട്ടം​ ​ശ​ക്തി​പ്പെ​ടു​ത്താ​ൻ​ ​ആ​ഹ്വാ​നം​ ​ചെ​യ്യു​ന്ന​ ​പ്ര​മേ​യം​ ​പാ​ർ​ട്ടി​ ​കോ​ൺ​ഗ്ര​സ് ​പാ​സാ​ക്കി.
അ​മ​രാ​വ​തി​ക്ക് ​പ​ക​രം​ ​മൂ​ന്ന് ​ത​ല​സ്ഥാ​ന​ങ്ങ​ൾ​ ​കൊ​ണ്ടു​വ​രാ​നു​ള്ള​ ​ജ​ഗ​ൻ​മോ​ഹ​ൻ​ ​റെ​ഡ്ഢി​ ​സ​ർ​ക്കാ​രി​ന്റെ​ ​നീ​ക്ക​ത്തി​നെ​തി​രെ​ ​ന​ട​ക്കു​ന്ന​ ​ക​ർ​ഷ​ക​രു​ടെ​യും​ ​സ്ത്രീ​ക​ളു​ടെ​യും​ ​പോ​രാ​ട്ട​ത്തി​ന് ​പാ​ർ​ട്ടി​ ​കോ​ൺ​ഗ്ര​സ് ​ഐ​ക്യ​ദാ​ർ​ഢ്യം​ ​പ്ര​ഖ്യാ​പി​ച്ചു.