cap

തിരുവനന്തപുരം: 2022ലെ നാഷണൽ ലെവൽ സെക്രട്ടേറിയൽ പ്രാക്ടീസ് ( ഇംഗ്ളീഷ് ) പരീക്ഷയിൽ ഒന്നും രണ്ടും റാങ്കുകൾ നേടിയ അനീഷ് എ, അഷ്‌‌ന ജോൺ എന്നിവർക്ക് പാളയത്തെ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് കൊമേഴ്സിൽ സംഘടിപ്പിച്ച അനുമോദനചടങ്ങിൽ ശില്പി പ്രൊഫ. കാനായി കുഞ്ഞിരാമൻ കാഷ് അവാർഡും മെമന്റോയും നൽകി.

യോഗത്തിൽ ഇൻസ്റ്റിറ്റ്യൂട്ട് പ്രിൻസിപ്പൽ കിളിയല്ലൂർ മണി അദ്ധ്യക്ഷത വഹിച്ചു. നളിനി കാനായി, സന്ധ്യ പ്രേംകുമാർ, അഡ്വ. പ്രീതിമണി. ടി.കെ, വി. നജില, രേഷ്‌മ രഘു തുടങ്ങിയവർ പങ്കെടുത്തു.