press

ആര്യനാട്:ആര്യനാട് പ്രസ് ക്ലബ് വാർഷികവും സംസ്ഥാന മാദ്ധ്യമ അവാർഡ് നേടിയവർക്കുള്ള ആദരവും ആര്യനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.വിജുമോഹൻ ഉദ്ഘാടനം ചെയ്തു.പ്രസ് ക്ലബ് പ്രസിഡന്റ് ഷനുകുമാർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന മാദ്ധ്യമ അവാർഡ് നേടിയ മാദ്ധ്യമ പ്രവർത്തകൻ തെന്നൂർ ബി.അശോകിനെയും മികച്ച ജീവകാരുണ്യ പ്രവർത്തകനായ തിരുവനന്തപുരം ശ്രീചിത്ര മെഡിക്കൽ സെന്ററിലെ സോഷ്യൽ വർക്കർ ജെ.പി.ഉണ്ണികൃഷ്ണനെയും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.വിജുമോഹൻ പൊന്നാടയും ഉപഹാരവും നൽകി ആദരിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി എൻ.ജയമോഹനൻ,സി.പി.ഐ ജില്ലാ കൗൺസിലംഗം ഈഞ്ചപ്പുരി സന്തു,ബി.ജെ.പി മണ്ഡലം പ്രസിഡന്റ് പുളിമൂട് സുനിൽ, കോൺഗ്രസ് പറണ്ടോട് മണ്ഡലം പ്രസിഡന്റും ഗ്രാമ പഞ്ചായത്തംഗവുമായ കെ.കെ.രതീഷ്, കോൺഗ്രസ് പൂവച്ചൽ മണ്ഡലം പ്രസിഡന്റ് പൊന്നെടുത്തകുഴി സത്യദാസ്,പ്രസ് ക്ലബ് സെക്രട്ടറി എ.പി.സജുകുമാർ.ജോയിന്റ് സെക്രട്ടറി ഷിജു,പ്രസ്ക്ലബ് ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.