തിരുവനന്തപുരം: ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ ഇന്ന് നടക്കുന്ന പ്രതിഷേധത്തെ തുടർന്ന് നഗരത്തിൽ ഗതാഗത തടസം ഉണ്ടാകാതിരിക്കാനായി ആവശ്യമായ ഗതാഗത ക്രമീകരണങ്ങൾ പൊലീസ് ഏർപ്പെടുത്തും. നഗര പരിധിയിലെ സ്റ്റേഷൻകടവ്, ചാക്ക ബൈപ്പാസ് ജംഗ്ഷൻ, ചാക്ക ഫ്ലൈഓവർ റോഡ്, തിരുവല്ലം, വിഴിഞ്ഞം എന്നീ സ്ഥലങ്ങളിലാണ് റോഡ് ഉപരോധത്തിന് സാദ്ധ്യത.
രാവിലെ 8 മുതൽ ഗതാഗതക്രമീകരങ്ങൾക്ക് സാദ്ധ്യതയുണ്ട്. ഗതാഗത തടസമുണ്ടാകാൻ സാദ്ധ്യതയുള്ളതിനാൽ അതത് സമയങ്ങളിൽ വാഹനങ്ങൾ വഴി തിരിച്ചുവിടുന്നതുൾപ്പെടെയുള്ള ഗതാഗതക്രമീകരണങ്ങൾ ഏർപ്പെടുത്തും. ട്രാഫിക് സംബന്ധമായ പരാതികളും നിർദ്ദേശങ്ങളും 9497987001, 9497987002 എന്നീ നമ്പരുകളിൽ അറിയിക്കാമെന്ന് സിറ്റി പൊലീസ് കമ്മിഷണർ അറിയിച്ചു.