vir

വെഞ്ഞാറമൂട്:യുവാവിന്റെ വിരലിൽ കുടുങ്ങിയ മോതിരം അഗ്നിശമന സേന മുറിച്ചു മാറ്റി. മൂവാറ്റുപുഴ സ്വദേശി ഫെബിന്റെ(24)വിരലിലാണ് മോതിരം കുടുങ്ങിയത്.വിരലിൽ നീര് വന്ന് വീർ ക്കുകയും വേദന സഹിക്കാനാകാതെ വരികയും ചെയ്തതോടെയാണ് ഞായറാഴ്ച ഉച്ചയോടെ ഇയാൾ അഗ്നിശമന സേനയെ സമീപിച്ചത്.തുടർന്ന് അഗ്നിശമന സേനാ ഉദ്യോഗസ്ഥർ പ്രത്യേക യന്ത്രം ഉപയോഗിച്ച് മോതിരം മുറിച്ചു മാറ്റുകയായിരുന്നു.