വിതുര: കോൺഗ്രസ് തൊളിക്കോട് മണ്ഡലം കമ്മിറ്റിയുടെ കീഴിലുള്ള ചെറ്റച്ചൽ മരുതുംമൂട് ബൂത്ത് സമ്മേളനം കോൺഗ്രസ് പനയ്ക്കോട് മണ്ഡലം പ്രസിഡന്റ് എൻ.എസ്.ഹാഷിം ഉദ്ഘാടനം ചെയ്തു.ഒാലക്കെട്ടിടത്തിൽസുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.കോൺഗ്രസ് തൊളിക്കോട് മണ്ഡലം പ്രസിഡന്റ് ചായംസുധാകരൻ,മഹിളാകോൺഗ്രസ് അരുവിക്കരനിയോജകമണ്ഡലം പ്രസിഡന്റ് ഷൈലജ.ആർ.നായർ,കോൺഗ്രസ് പരപ്പാറ വാർഡ് പ്രസിഡന്റ് രഘുനാഥൻനായർ എന്നിവർ പങ്കെടുത്തു.ബൂത്ത് പ്രസിഡന്റായി ഒാലക്കെട്ടിടത്തിൽസുരേന്ദ്രനേയും വൈസ് പ്രസിഡൻറായി കോണിൽജയൻ,ഷീബ.കെ.വി എന്നിവരേയും ജനറൽസെക്രട്ടറിയായി മാന്തോപ്പിൽ സുനിൽ, അനിൽ എന്നിവരെയും ട്രഷറായി കൃഷ്ണനാശാരിയെയും തിരഞ്ഞെടുത്തു.