
കിളിമാനൂർ:പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം ഒരു ലക്ഷം വീടുകൾ നിർമ്മിക്കാനുള്ള കരാർ തിരുപ്പൂർ ആസ്ഥാനമായ കമ്പനി ഏറ്റെടുത്തതായി കാണിച്ച് തട്ടിപ്പ് നടത്തിയ തമിഴ്നാട് സ്വദേശി രാജശേഖരൻ(46)അറസ്റ്റിൽ.കിളിമാനൂരിലെ പ്രമുഖ നിർമാണ കമ്പനിയിൽ നിന്ന് ഇത്തരത്തിൽ ലക്ഷങ്ങൾ തട്ടിയെടുത്തെന്ന പരാതിയിലാണ് അറസ്റ്റ്.സമാന രീതിയിൽ തട്ടിപ്പ് നടത്തിയതിന് തമിഴ്നാട് പൊലീസ് ഇയാളെ അറസ്റ്റു ചെയ്തിരുന്നു.അവിടെനിന്ന് കസ്റ്റഡിയിൽ വാങ്ങിയാണ് തെളിവെടുപ്പിനായി കിളിമാനൂരിലേക്ക് കൊണ്ടുവന്നത്.